പത്തനംതിട്ട ഓമല്ലൂര്‍ പുത്തൻപീടികയിൽ ഫ്ലാറ്റിന് തീയിട്ട സംഭവം ; മദ്യ ലഹരിയിലായിരുന്ന മകൻ അറസ്റ്റിൽ ; കൊലപാതക ശ്രമം അമ്മ ഭക്ഷണം തയ്യാറാക്കി കൊടുക്കാൻ താമസിച്ചെന്നാരോപിച്ച് 

പത്തനംതിട്ട : പ്രായമായ അമ്മ ഭക്ഷണം തയ്യാറാക്കി കൊടുക്കാൻ താമസിച്ചെന്ന് ആരോപിച്ച്‌ ഫ്ലാറ്റിന് തീയിട്ട് യുവാവ്.പത്തനംതിട്ട ഓമല്ലൂര്‍ പുത്തൻപീടികയിലായിരുന്നു സംഭവം. സംഭവത്തില്‍ ജുബിൻ എന്ന ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്നും മദ്യ ലഹരിയിലായിരുന്നു ഇയാള്‍ ഫ്ലാറ്റിന് തീയിട്ടതെന്നും പൊലീസ് അറിയിച്ചു. തീപിടിത്തം ഉണ്ടായതിനെത്തുടര്‍ന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകള്‍ സംഭവ സ്ഥലത്തെത്തി തീയണക്കാൻ തുടങ്ങി. തീപിടുത്തത്തില്‍ 80 കാരി ആയ അമ്മ ഓമന ജോസഫിന് നിസാര പൊള്ളലേറ്റു. അനേകം കുടുംബങ്ങളുള്ള ഫ്ലാറ്റ് സമുച്ചയത്തില്‍ തീ പടര്‍ന്നിരുന്നെങ്കില്‍ വൻ അപകടം ഉണ്ടാകുമായിരുന്നു. 

Advertisements

പ്രതിയെ വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.കഴിഞ്ഞ കൂറേ ദിവസങ്ങളായി തന്നെ കുടുംബാംഗങ്ങളുമായി ഇയാള്‍ വഴക്കിലായിരുന്നു. തീപിടുത്തത്തില്‍ ഈ കുടുംബത്തിന്റെ ഫ്ലാറ്റ് പൂര്‍ണമായും കത്തി നശിച്ചു. അതേസമയം കഴിഞ്ഞാഴ്ച്ച ആലപ്പൂഴയില്‍ യുവാക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തിനൊടുവില്‍ പ്രതികാരം തീര്‍ക്കാൻ ലക്ഷ്യമിട്ട ഓട്ടോറിക്ഷ മാറി കത്തിച്ചു. ലക്ഷ്യംവച്ച ഓട്ടോയുടെ സമീപത്ത് പാര്‍ക്ക് ചെയ്ത മറ്റൊരു ഓട്ടോറിക്ഷക്കാണ് അക്രമി സംഘം തീയിട്ടത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. സംഭവത്തില്‍ നോര്‍ത്ത് പൊലീസ് കേസെടുത്തു. ആലപ്പുഴ നഗരസഭ മംഗലം വാര്‍ഡിലായിരുന്നു സംഭവം. മംഗലം വാര്‍ഡ് അരശ്ശേരിവീട്ടില്‍ വിനോദിന്റെ (ജോസ്) ഡീസല്‍ ഓട്ടോയാണ് ആക്രമണത്തില്‍ പൂര്‍ണമായും കത്തിനശിച്ചത്. തീയാളുന്നത് കണ്ട് വീട്ടുകാര്‍ ഉണര്‍ന്നെങ്കിലും തീകെടുത്താനായില്ല. തുടര്‍ന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.

Hot Topics

Related Articles