കോഹ്ലി മരുമകനെപ്പോലെ ; ഇന്ത്യൻ ബാറ്റിങ് ഇതിഹാസത്തോടുള്ള അടങ്ങാത്ത സ്നേഹം വെളിപ്പെടുത്തി ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരുഖ് ഖാൻ

ന്യൂസ് ഡെസ്ക് : ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാറുഖ് ഖാനും ഇന്ത്യൻ സൂപ്പര്‍താരം വിരാട് കോഹ്ലിയും തമ്മിലുള്ള സൗഹൃദം വളരെ പ്രശസ്തമാണ്.ഇന്ത്യൻ പ്രീമിയര്‍ ലീഗിനിടെ ഇരുവരും തമ്മില്‍ സൗഹൃദം പങ്കിടുന്നതിന്‍റെയും ഒരുമിച്ച്‌ നൃത്തം ചെയ്യുന്നതിന്‍റെയും ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഐ.പി.എല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ സഹഉടമയാണ് ഷാറുഖ്. ഇരു ടീമുകളും തമ്മിലുള്ള മത്സരത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് തന്നെ സൂപ്പര്‍ സ്റ്റാറുകള്‍ ഗ്രൗണ്ടില്‍ പരസ്പരം കണ്ടുമുട്ടുന്നതും സ്നേഹം പങ്കിടുന്നതുമാണ്.

Advertisements

ഒരിക്കല്‍കൂടി ഇന്ത്യൻ ബാറ്റിങ് ഇതിഹാസത്തോടുള്ള അടങ്ങാത്ത സ്നേഹം വെളിപ്പെടുത്തിയിരിക്കുകയാണ് ഷാറുഖ്. എക്സ് പ്ലാറ്റ്ഫോമിലെ തന്‍റെ ഔദ്യോഗിക അക്കൗണ്ടിലൂടെ ആരാധകരുമായി സംവദിക്കുന്ന ‘ആസ്ക് എസ്.ആര്‍.കെ’ എന്ന പരിപാടിയിലാണ് ഖാൻ കോഹ്ലിയുമായുള്ള സൗഹൃദത്തിന്‍റെ ആഴം വ്യക്തമാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ഞാൻ കോഹ്ലിയെ സ്നേഹിക്കുന്നു, അവൻ എന്റെ സ്വന്തം പോലെയാണ്, അവന്റെ നന്മക്കായി ഞാൻ എപ്പോഴും പ്രാര്‍ഥിക്കുന്നു…സഹോദരനെയും മരുമകനെയും പോലെയാണ്’ -ഷാറുഖ് പറഞ്ഞു. കോഹ്ലിയെ കുറിച്ച്‌ എന്തെങ്കിലും പറയൂ, നിങ്ങളുമായി ബന്ധപ്പെട്ട ചില ഫാൻ വാര്‍ പോസ്റ്റുകള്‍ ഞങ്ങള്‍ ദിവസവും കാണാറുണ്ടെന്നും ഒരു ആരാധകൻ ചൂണ്ടിക്കാട്ടിയതിനു മറുപടിയായാണ് ഷാറുഖിന്‍റെ മറുപടി.

Hot Topics

Related Articles