കുറവിലങ്ങാട് : കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെയും, മീനച്ചിൽ താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ 2023 – 24 വർഷത്തെ പുതു സംരംഭകർക്കായി സംരംഭക വർഷം 2.0 എന്നപേരിൽ സംരംഭകത്വ ശില്പശാല നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ശിൽപശാല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സന്ധ്യ സജികുമാറിന്റെ ആദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്തിന്റെ എന്റെർപ്രൈസ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ് കാവ്യകല കെ പി സ്വാഗതം പറഞ്ഞു. മെമ്പർമാരായ വിനുമോൻ കുര്യൻ, ഡാർളി ജോജി, ജോയ്‌സ് അലക്‌സ്, ബിജു ജോസഫ്, ബേബി തൊണ്ടാംകുഴിയിൽ, ജോസഫ് എം എം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബ്ലോക്ക് വ്യവസായ വികസന ഓഫീസർ രാജേഷ് വി തൊഴിൽ സംരംഭങ്ങൾക്ക് വേണ്ടിയുള്ള ബോധവൽകരണ ക്ലാസ്സ് നയിച്ചു. ക്ലാസ്സിൽ നൂറോളം പേർ പങ്കെടുത്തു.