ഡല്‍ഹി : രാജസ്ഥാനില്‍ വമ്പന്‍ പോരാട്ടത്തിന് കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സര്‍ദാര്‍പുരയില്‍ ഇത്തവണ ബിജെപി നിര്‍ത്താന്‍ പോകുന്നത് വസുന്ധര രാജ സിന്ധ്യയാവാന് സാധ്യത. ബിജെപി ഇക്കാര്യത്തില്‍ സജീവ ചര്‍ച്ചകളാണ് നടത്തുന്നത്. സര്‍ദാര്‍പുര ഗെലോട്ട് 1998 മുതല്‍ മത്സരിക്കുന്ന മണ്ഡലമാണ്. മുന്‍ മുഖ്യമന്ത്രി കൂടിയായ വസുന്ധര രാജയ്ക്ക് ഇത് അവസാന തെരഞ്ഞെടുപ്പ് ആകാനുള്ള സാധ്യതയുമുണ്ട്.
ബിജെപി നേതൃത്വം അവരെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ബദലായി ഒരു നേതൃത്വത്തെ രാജസ്ഥാനില്‍ വളര്‍ത്തിയെടുക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. എന്നാല്‍ ഗെലോട്ടുമായി രഹസ്യമായ രാഷ്ട്രീയ ബന്ധം വസുന്ധരയ്ക്കുണ്ടെന്നാണ് ആരോപണം. വസുന്ധരയ്ക്കെതിരെ ഉയര്‍ന്ന പല ആരോപങ്ങളും ഗൗരവത്തോടെ നേരിടാന്‍ ഗെലോട്ട് തയ്യാറായിട്ടില്ല. സച്ചിന് പൈലറ്റ് ഈ വിഷയം ഉയര്‍ത്തിക്കാണിക്കുകയും ചെയ്തിരുന്നു.ഈ ആരോപണത്തെ പൊളിക്കാനും, വസുന്ധരയുടെ സംസ്ഥാനത്തെ ആധിപത്യം തകര്‍ക്കാന്‍ കൂടിയാണ് ബിജെപി സര്‍ദാര്‍പുരയില്‍ അവരെ മത്സരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടത്തുന്നത്. വസുന്ധര മത്സരിക്കുന്നതോടെ ഗെലോട്ടിനെ മണ്ഡലത്തില്‍ മാത്രമായി തളച്ചിടാനാവുമെന്നും ബിജെപി കരുതുന്നു. വസുന്ധരയില്ലെങ്കില്‍ കേന്ദ്ര മന്ത്രിയും ജോധ്പൂര്‍ എംപിയുമായ ഗജേന്ദ്ര ഷെഖാവത്തിനെ മത്സരിപ്പിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ വസുന്ധര മത്സരിക്കാന്‍ തയ്യാറാണെന്നാണ് ബിജെപി നേതൃത്വം നല്കുന്ന സൂചന.അതേസമയം ഷെഖാവത്തിനും ഈ സീറ്റില്‍ മത്സരിക്കാന്‍ താല്പര്യമുണ്ട്. എന്നാല്വസുന്ധരയ്ക്ക് ജല്രപട്ടണത്തില് നിന്ന് മത്സരിക്കാനാണ് താല്പര്യം. 2003 മുതല്‍ ജലാവറില്‍ നിന്നാണ് വസുന്ധര മത്സരിക്കാറുള്ളത്. ബിജെപി ഇത്തവണ രണ്ടും കല്‍പ്പിച്ചുള്ള മത്സരത്തിനാണ് ഒരുങ്ങുന്നത്. രണ്ട് കേന്ദ്ര മന്ത്രിമാരെ ഇത്തവണ നിയമസഭയിലേക്ക് മത്സരിപ്പിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നാല് എംപിമാരെയും മത്സരിക്കാനായി രംഗത്തുണ്ട്. ഈ ആറ് പേരെ കോണ്‍ഗ്രസിലെ അതിശക്തമായ ആറ് നേതാക്കള്‍ക്കെതിരെയാണ് മത്സരിപ്പിക്കുക. സച്ചിന് ഗെലോട്ടിനെതിരെ അടക്കം വന്‍ നേതാക്കള്‍ ഇത്തവണ മത്സരത്തിനിറങ്ങും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും, പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയും ഈ നേതാക്കളോട് തയ്യാറായിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.