കോട്ടയം: കേരള എന്‍ജിഒ യൂണിയന്റെ 58-ാം ജില്ലാ സമ്മേളനം കോട്ടയം സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളില്‍ ചേര്‍ന്നു. ഫെബ്രുവരി 23, 24 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് സമ്മേളനം ആഹ്വാനം ചെയ്തു.
സമ്മേളനം സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനത്തിൽ സിഐടിയു ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥൻ, കോൺഫെഡറേഷൻ ഓഫ് സെന്‍ട്രല്‍ ഗവണ്മെന്റ് എംപ്ലോയീസ് ആന്റ് വര്‍ക്കേഴ്സ് ജില്ലാ സെക്രട്ടറി രാജേഷ് ഡി മാന്നാത്ത് എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എസ് അനൂപ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ഉദയന്‍ വി കെ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി എം എന്‍ അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമ്മേളനത്തിൽ എന്‍ജിഒ യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബി അനില്‍കുമാര്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ പി സുനിൽകുമാര്‍ എന്നിവര്‍ പങ്കെടുത്തു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പതിവില്‍ നിന്ന് വ്യത്യസ്തമായി ഒരു ദിവസത്തില്‍ പൂര്‍ത്തിയാകുന്ന രീതിയിലാണ് സമ്മേളനം ക്രമീകരിച്ചത്.
രാവിലെ 8.30-ന് ജില്ലാ വൈസ് പ്രസിഡന്റ് ജോയല്‍ ടി തെക്കേടം പതാക ഉയര്‍ത്തി. സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ഉദയന്‍ വി കെ പ്രവര്‍ത്തന റിപ്പോർട്ടും ജില്ലാ ട്രഷറര്‍ സന്തോഷ് കെ കുമാര്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി കെ ആര്‍ അനില്‍കുമാര്‍ (ജില്ലാ പ്രസിഡന്റ്), അനൂപ് എസ്, ഷീന ബി നായര്‍ (വൈസ് പ്രസിഡന്റുമാര്‍), ഉദയന്‍ വി കെ (ജില്ലാ സെക്രട്ടറി), എം എന്‍ അനില്‍കുമാര്‍, ജോയല്‍ ടി തെക്കേടം (ജോയിന്റ് സെക്രട്ടറിമാര്‍), സന്തോഷ് കെ കുമാർ (ജില്ലാ ട്രഷറര്‍), വി കെ വിപിനന്‍, വി സി അജിത്, സി ബി ഗീത, കെ ഡി സലിംകുമാര്‍, സജിമോന്‍ തോമസ്, കെ ആര്‍ ജീമോന്‍, വി വി വിമല്‍കുമാര്‍, ലക്ഷ്മി മോഹന്‍, എം എഥേല്‍, സിയാദ് ഇ എസ് (ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. സി ബി ഗീതയെ വനിതാ സബ് കമ്മറ്റി കൺവീനർ ആയി നിശ്ചയിച്ചു.
ജില്ലാ കമ്മറ്റിയംഗങ്ങളായി സുദീപ് എസ്, ഷാവോ സിയാങ്, ടി എസ് ഉണ്ണി, കെ സുശീലന്‍, ബെന്നി പി കുരുവിള, രാജേഷ്കുമാര്‍ പി പി, കെ ജി അഭിലാഷ്, ജി സന്തോഷ്കുമാര്‍, ആര്‍ അശോകൻ, സി വി ശ്യാമളാദേവി, ബിലാൽ കെ റാം, കെ കെ പ്രദീപ്, മനേഷ് ജോൺ, ടി എ സുമ, രാജി എസ്, സരിത ദാസ്, അഭിലാഷ് കെ ടി, ബീന എം കെ, ടി കെ ഇന്ദിരാമ്മ, ജോമോന്‍ കെ ജെ, സുനിൽകുമാര്‍ പി എം, എം ജി ജയ്‍മോന്‍, ശിവദാസ് സി എല്‍, ശ്രീകാന്ത് പി കെ, കെ ആര്‍ സാവിത്രി, പ്രജിത പി പി എന്നിവരെയും 51 അംഗ സംസ്ഥാന കൗൺസിലംഗങ്ങളായി സീമ എസ് നായര്‍, കെ ആര്‍ അനില്‍കുമാര്‍, വി കെ ഉദയന്‍, ടി ഷാജി, സന്തോഷ് കെ കുമാർ, എം എന്‍ അനില്‍കുമാര്‍, ജോയല്‍ ടി തെക്കേടം, എസ് അനൂപ്, ഷീന ബി നായര്‍, വി കെ വിപിനന്‍, വി സി അജിത്, സി ബി ഗീത, കെ ആര്‍ ജീമോന്‍, കെ ഡി സലിംകുമാര്‍, വി വി വിമല്‍കുമാര്‍, സജിമോന്‍ തോമസ്, ലക്ഷ്മി മോഹന്‍, എം എഥേല്‍, ഇ എസ് സിയാദ്, ഷാവോ സിയാങ്, രാജേഷ്കുമാര്‍ പി പി, കെ ജി അഭിലാഷ്, ജി സന്തോഷ്കുമാര്‍, ആര്‍ അശോകന്‍, സി വി ശ്യാമളാദേവി, ബിലാല്‍ കെ റാം, കെ കെ പ്രദീപ്, മനേഷ് ജോൺ, ടി എ സുമ, രാജി എസ്, അഭിലാഷ് കെ ടി, ബീന എം കെ, ടി കെ ഇന്ദിരാമ്മ, കെ ജെ ജോമോന്‍, പി എം സുനിൽകുമാര്‍, എം ജി ജയ്‍മോന്‍, സി എല്‍ ശിവദാസ്, കെ ആര്‍ സാവിത്രി, പ്രദീപ് പി നായര്‍, ജെസ്സി ആന്റണി, കെ ആര്‍ രഞ്ജിത്ത്, സൗമിനി, അരവിന്ദ് എസ് ചന്ദ്രൻ, ഷീജാമോള്‍, ഗിരീഷ് എം പി, പി എന്‍ ഉഷ, രേഷ്മ സുഗുണന്‍, പ്രജിത പി പി, കെ കെ മനു, അലക്സ് പി പാപ്പച്ചൻ, അനൂപ് ചന്ദ്രൻ എന്നിവരെയും ഓഡിറ്റര്‍മാരായി പി ആര്‍ പ്രവീൺ, കെ ഷിബു എന്നിവരെയും തിരഞ്ഞെടുത്തു.