മോനിപ്പള്ളി എം. യു. എം ആശുപത്രി അറുപതാം വാർഷികത്തോടനുബന്ധിച്ച് മുട്ടു മാറ്റിവെക്കൽ ശസ്ത്രക്രിയ ക്യാമ്പ് നടത്തും 

മോനിപ്പള്ളി : ആതുര സേവനരംഗത്ത് 60 വർഷങ്ങൾ പിന്നിടുന്ന മോനിപ്പള്ളി എം. യു. എം ആശുപത്രി അറുപതാം വാർഷികത്തോടനുബന്ധിച്ച് വിവിധങ്ങളായ ആതുര സേവനങ്ങൾ സൗജന്യ നിരക്കിൽ ലഭ്യമാക്കും. ഇതോടനുബന്ധിച്ച് ഒക്ടോബർ ഒന്നു മുതൽ 31 വരെ തീയതികളിലായി കുറഞ്ഞ ചിലവിലുള്ള മുട്ടു മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തും. ഒരു ലക്ഷത്തി പതിനായിരം രൂപയുടെ പാക്കേജിൽ അഞ്ച് ദിവസത്തെ ആശുപത്രി വാസവും മരുന്നും നൽകും.അസ്ഥി രോഗ വിദഗ്ധൻ ഡോക്ടർ ഡിബിൻ കെ തോമസിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തുന്നത്. കാരുണ്യ ആരോഗ്യ ഇൻഷുറൻസ്, മെഡിസെപ്പ്, ഈ.എസ്. ഐ തുടങ്ങി മുപ്പതോളം പ്രൈവറ്റ് ഇൻഷുറൻസ് സൗകര്യങ്ങളും ആശുപത്രിയിൽ ലഭ്യമാണെന്ന് ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ പ്രിൻസി പറഞ്ഞു. വജ്ര ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന സേവനങ്ങളെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ മെഡിക്കൽ സൂപ്രണ്ട് സിസ്റ്റർ ഡോക്ടർ ധന്യ, ഓർത്തോപീഡിക് സാജൻ ഡോക്ടർ ഡിബിൻ കെ തോമസ്, മാനേജർ സജൻ എസ് കുരുവിള  എന്നിവർ ആതുര സേവന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.  കോട്ടയം അതിരൂപതയുടെ കീഴിലുള്ള സെന്റ് ജോസഫ്സ് സന്യാസിനി സമൂഹത്തിന്റെനേതൃത്വത്തിലാണ് മോനിപ്പള്ളി എം എം ആശുപത്രി പ്രവർത്തിക്കുന്നത്. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിരവധി സൗജന്യ പദ്ധതികളുംആശുപത്രി നടപ്പിലാക്കുന്നുണ്ട്.

Advertisements

Hot Topics

Related Articles