ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ വെള്ളക്കെട്ടിൽ മുങ്ങി : സഹോദരങ്ങൾ അടക്കം 3 യുവാക്കൾക്ക് ദാരുണാന്ത്യം

ഇൻഡോർ: ഇൻഡോറിൽ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ വെള്ളക്കെട്ടിൽ മുങ്ങി മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളായ അമൻ കൗശൽ (21), ആദർശ് കൗശൽ (19) എന്നിവരും, 19 കാരനായ അനീഷ് ശർമയുമാണ് മരിച്ചത്. ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യാനായി 5 പേരാണ് എത്തിയത്. ഇവരിൽ 3 പേർ വെള്ളക്കെട്ടിൽ മുങ്ങി താഴുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അപകടം.

Advertisements

കൂടെയുണ്ടായിരുന്ന രണ്ടു യുവാക്കള്‍ വെള്ളക്കെട്ടിൽ മുങ്ങിയെങ്കിലും രക്ഷപ്പെടുകയായിരുന്നു. വിഗ്രങ്ങള്‍ ഇത്തരം കുഴികളിൽ നിമജ്ജനം ചെയ്യരുതെന്നും അപകട സാധ്യതയുണ്ടെന്നും പൊലീസ് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Hot Topics

Related Articles