എൻ ആർ ഇ ജി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം: തിരുവല്ലയിൽ ഗതാഗത നിയന്ത്രണം

തിരുവല്ല : ഇന്ന് ഉച്ചക്ക് 2 മുതൽ തിരുവല്ലയിൽ ഗതാഗത നിയന്ത്രണം. കോട്ടയം ചങ്ങനാശേരി ഭാഗത്തു നിന്നും ആലപ്പുഴ, മാവേലിക്കര ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഇടിഞ്ഞില്ലത്തുനിന്നും വലത്ത് തിരിഞ്ഞ് കാവുംഭാഗം പൊടിയാടി വഴി പോകേണ്ടതാണ്. കോട്ടയം ചങ്ങനാശേരി ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇടിഞ്ഞില്ലത്ത് നിന്നും വലതു തിരിഞ്ഞ് കാവുംഭാഗം തിരുമൂലപുരം വഴി പോകേണ്ടതാണ്. പത്തനംതിട്ടയിൽ നിന്നും കോട്ടയം ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തോട്ടഭാഗത്തു നിന്നും വലത്തു തിരിഞ്ഞ് കവിയൂർ പായിപ്പാട് വഴി പോകേണ്ടതാണ്.

Advertisements

പത്തനംതിട്ടയിൽ നിന്നും ആലപ്പുഴ, ചെങ്ങന്നൂർ, മാവേലിക്കര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മനയ്ക്കച്ചിറയിൽ നിന്നും ഇടതു തിരിഞ്ഞ് കുറ്റൂർ വഴി പോകേണ്ടതാണ്. തിരുവനന്തപുരത്തു നിന്നും കോട്ടയം ചങ്ങനാശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുറ്റൂര് നിന്നും വലതു തിരിഞ്ഞ് മനയ്ക്കച്ചിറ, കവിയൂർ, പായിപ്പാട് വഴി പോകേണ്ടതാണ്. ചെങ്ങന്നൂർ നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ആഞ്ഞിലിമൂട് നിന്നും ഇടതു തിരിഞ്ഞ് ശ്രീവല്ലഭക്ഷേത്രം വഴി കാവുംഭാഗത്തു ചെന്ന് പൊടിയാടി വഴി പോകേണ്ടതാണ്. ഭാരമേറിയ വാഹനങ്ങൾ ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 8 മണി വരെ തിരുവല്ല ടൗണിൽ പ്രവേശിക്കാൻ പാടില്ല എന്ന് തിരുവല്ല സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു.

Hot Topics

Related Articles