സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ പ്രതിഷേധ പ്രകടനവുമായിമഹിള കോൺഗ്രസ്

ചങ്ങനാശ്ശേരി: സ്ത്രീത്വത്തെ അപമാനിച്ച എം.എം.മണി എം എൽ എ സ്ഥാനംരാജി വച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ചങ്ങനാശ്ശേരി വെസ്റ്റ് ബ്ലോക്ക് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി.
മാതൃത്വത്തിൻ്റെയും സാഹോദര്യത്തിൻ്റെയും വിലയറിയാത്തവരാണ് നാട് ഭരിക്കുന്നതെന്നും അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവനാണ് എം എം മണിയെ പോലെയുള്ള ഇടതുഭരണത്തിൻ്റെ നേതൃനിരയിലുള്ളത്. ഇത്തരക്കാരെ അധികാരത്തിൽ തുടരാൻ അനുവദിക്കുന്നത് നാടിന് ആപത്താണെന്നും നിരന്തരമായി പ്രത്യക്ഷത്തിലും പരോക്ഷത്തിലും സ്ത്രീത്വത്തെ അപമാനിക്കാനും അത്തരക്കാർക്ക് കൂട്ടുനിൽക്കലുമാണ് കേന്ദ്രത്തിലെയും കേരളത്തിലെയും ഭരണാധികാരികൾ ചെയ്തു കൊണ്ടിരിക്കുന്നതെന്നും പ്രതിക്ഷേധ പ്രകടനം ഉത്ഘാടനം ചെയ്ത് സംസാരിച്ച മഹിളാ കോൺഗ്രസ്സ് കോട്ടയം ജില്ലാ പ്രസിഡൻ്റ് . ബെറ്റി ടോജോ ആരോപിച്ചു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ജയശ്രീ പ്രഹ്ളാദൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ശ്രീദേവി അജയൻ, ലൈസാമ്മ മുളവന, ലാലിമ്മ ടോമി, ബെറ്റി ബിജു, രമാദേവി, ജോളിമ്മ, ആനി എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles