വമ്പൻ പ്രകടനവുമായി എൻ ആർ ഇ ജി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു

തിരുവല്ല : തൊഴിലുറപ്പ് തൊഴിലാളികളുടെ മഹാ മുന്നേറ്റത്തിന് ശനിയാഴ്ച തിരുവല്ല സാക്ഷ്യം വഹിച്ചു. എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ രണ്ടാം സംസ്ഥാന സമ്മേളനത്തിൻ്റെ സമാപനം കുറിച്ച് വൈകിട്ട് നടന്ന പ്രകടനം സമാനതകളില്ലാത്ത തൊഴിലാളി പ്രകടനത്തിൻ്റെ നേർക്കാഴ്ചയായി. വൈകിട്ട് മൂന്ന് മണിയോടെ പ്രതിനിധി സമ്മേളന നഗരിയായ മുത്തൂർ ശ്രീഭദ്രാ ആ ഡിറ്റോറിയത്തിൽ നിന്നും റാലി ആരംഭിച്ചു.
സംസ്ഥാന നേതാക്കളും സംഘാടക സമിതി ഭാരവാഹികളും റാലിയെ നയിച്ചു. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രവർത്തകരാണ് റാലിയിൽ ചുവപ്പ് പതാകയേന്തി അണിനിരന്നത്.

Advertisements

മൂന്ന് കേന്ദ്രങ്ങളിൽ നിന്നാണ് റാലി ആരംഭിച്ചത്. മുത്തൂരിൽ നിന്നും ആരംഭിച്ച പ്രതിനിധികളടങ്ങിയ റാലിയോടൊപ്പം തിരുവല്ല ഏരിയായിലെയും കോട്ടയം ജില്ലയിലെയും തൊഴിലാളികൾ അണിനിരന്നു. മല്ലപ്പള്ളി, റാന്നി പ്രദേശങ്ങളിൽ നിന്നുള്ളവർ രാമൻചിറ ബൈപാസിൽ നിന്നും, അടൂർ കൊടുമൺ, പന്തളം ഏരിയാകളിൽ നിന്നും എത്തിയവർ മഴുവക്കാട് ബൈപാസിൽ നിന്നും ആലപ്പുഴ, കൊല്ലം ജില്ലകളിൽ നിന്നുള്ളവർ ബി എസ് എൻ എൽ ഓഫീസിനു മുന്നിൽ നിന്നും റാലിയിൽ അണി ചേർന്നു. നഗരം ചുറ്റി റാലി പൊതു സമ്മേളന വേദിയായ മുൻസിപ്പൽ മൈതാനിയിലേക്ക് കടക്കുബോഴേക്കും മുഖ്യമന്ത്രിയെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് ചേർന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് ഗിരിജാ സുരേന്ദ്രൻ അധ്യക്ഷനായി. മന്ത്രിമാരായ എം ബി രാജേഷ്, വീണാ ജോർജ്, സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മറ്റി അംഗം രാജു ഏബ്രഹാം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ അനന്തഗോപൻ, എംഎൽഎ മാരായ കെ യു ജെനീഷ് കുമാർ, സി കെ ഹരീന്ദ്രൻ എംഎൽഎ, സേവ്യർ ചിറ്റിലപള്ളി, യൂണിയൻ സംസ്ഥാന സെക്രട്ടറി എസ് രാജേന്ദ്രൻ, ജനറൽ കൺവീനർ അഡ്വ. ആർ സനൽകുമാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എ പത്മകുമാർ, പി ആർ പ്രസാദ്, സി പി എം തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആൻ്റണി എന്നിവർ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.