‘തിരികെ സ്‌കൂളിൽ’ കുടുംബശ്രീ അയൽക്കൂട്ട കാമ്പയിന് ഇന്ന് ഒക്ടോബർ ഒന്ന് ഞായറാഴ്ച തുടക്കം

കോട്ടയം:  കുടുംബശ്രീ അയൽക്കൂട്ട ശാക്തീകരണ കാമ്പയിൻ ‘തിരികെ സ്‌കൂളി’ന് ഇന്ന് ഒക്ടോബർ ഒന്ന് ഞായറാഴ്ച തുടക്കം. അയ്മനം ഗ്രാമപഞ്ചായത്തിലെ കുടമാളൂർ എൽ.പി. സ്‌കൂളിൽ രാവിലെ 9.30ന് സഹകരണ- രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ ജില്ലയിലെ പരിപാടികൾക്ക് തുടക്കം കുറിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, വൈസ് പ്രസിഡന്റ് മനോജ് കരീമഠം, ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.ആർ. ജഗദീഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.വി. രതീഷ്, കെ.കെ. ഷാജിമോൻ, സി.ഡി.എസ.് ചെയർപേഴ്സൺ സൗമ്യ മുക്കവലയ്ക്കൽ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

Advertisements

ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 10 വരെയായി കോട്ടയത്തെ രണ്ടര ലക്ഷം കുടുംബശ്രീ അംഗങ്ങൾ തിരികെ സ്‌കൂളിൽ എന്ന പഠന പ്രക്രിയയിൽ പങ്കാളികളാകും. 25 വർഷ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ ശാക്തീകരണവും തുടർവർഷങ്ങളിലേക്ക് വേണ്ട പ്രവർത്തനദിശ നൽകുകയുമാണ് ലക്ഷ്യം. സ്‌കൂൾ വിദ്യാഭ്യാസകാലത്തെ പുനരവതരിപ്പിക്കുന്ന മാതൃകയിലാണ് പരിശീലനം. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് അവധി ദിവസങ്ങളിൽ വിവിധ സ്‌കൂളുകളിലെ ക്ലാസ്മുറികൾ ഉപയോഗിച്ചാണ് പഠനം. സ്‌കൂളിലെ ഒരു ദിവസം എങ്ങനെയാണോ അതുപോലെ അഞ്ചു പീരീഡായി പഠന വിഷയങ്ങൾ തയാറാക്കിട്ടുണ്ട്. അയൽക്കൂട്ട അംഗങ്ങൾക്ക് സൗകര്യത്തോടൊപ്പം പഴയ വിദ്യാലയകാലത്തെ ഓർമ്മകൾ ഉണർത്താനും സാമൂഹിക പങ്കാളിത്തത്തിനും അവസരമൊരുക്കും. കോട്ടയം ജില്ലയിലെ 16546 അയൽക്കൂട്ടത്തിലെ 263009 അയൽക്കൂട്ട വനിതകൾ പരിപാടിയിൽ പങ്കെടുക്കും. 78 സിഡിഎസുകളിലെ അയൽക്കൂട്ട അംഗങ്ങളാണ് പഠനത്തിനായി സ്‌കൂളുകളിലെത്തുക. ഇതിനായി 500 ക്ലാസ് മുറി ജില്ലയിൽ സജ്ജമാക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓരോ സി.ഡി.എസിനു കീഴിലുമുള്ള വിദ്യാലയങ്ങളിലാകും അയൽക്കൂട്ടങ്ങൾ പങ്കെടുക്കുക. സി.ഡി.എസ് റിസോഴ്സ് പേഴ്സൺമാർ, വിവിധ പരിശീലന ഗ്രൂപ്പിലെ അംഗങ്ങൾ, ജില്ലാ മിഷൻ ജീവനക്കാർ, കുടുംബശ്രീ സ്നേഹിത ഉദ്യോഗസ്ഥർ എന്നിവരും കാമ്പയിനിൽ പങ്കാളിയാകും. ഒരു ക്ലാസ് മുറിയിൽ 50 മുതൽ 60 വരെ പഠിതാക്കളുണ്ടാവും. അവധി ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് പഠനം. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ, ബ്ലോക്ക് തല പരിശീലനങ്ങൾ നടത്തിയിരുന്നു.

രാവിലത്തെ അസംബ്ലിയിൽ കുടുംബശ്രീയുടെ മുദ്രഗീതം ആലപിക്കും. തുടർന്ന് ക്ലാസ് ആരംഭിക്കും. സംഘശക്തി അനുഭവ പാഠങ്ങൾ, അയൽക്കൂട്ടത്തിന്റെ സ്പന്ദനം കണക്കിലാണ്, സംഘഗാനം- ജീവിതഭദ്രത ഞങ്ങളുടെ സന്തോഷം, ഉപജീവനം-ആശയങ്ങൾ പദ്ധതികൾ, ഡിജിറ്റൽ കാലം എന്നിവയാണ് പാഠ്യവിഷയങ്ങൾ.

റിസോഴ്സ് പേഴ്സൺമാരാണ് അധ്യാപകരായെത്തുന്നത്. താൽപ്പര്യമുള്ള അയൽക്കൂട്ടങ്ങൾക്ക് യൂണിഫോമും ധരിക്കാം. സ്‌കൂൾ അധികൃതർ, അധ്യാപകർ എന്നിവരോടൊപ്പം എൻ. സി സി, എൻ എസ്സ് എസ്സ്, പി ടി എ, പ്രാദേശിക ക്ലബ്ബുകൾ എന്നിവരുടെ സഹകരണവും ഉറപ്പാക്കികൊണ്ടാണ് കാമ്പയിൻ നടത്തുന്നത്. ഡിസംബർ 10 ന് കേരളത്തിലെ പദ്ധതി പൂർത്തീകരണത്തിലൂടെ 46 ലക്ഷം അംഗങ്ങൾക്ക് നേരിട്ട് പരിശീലനം ലഭിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.