ആ നാദം നിലയ്ക്കുന്നില്ല… വയലിനിസ്റ്റ് ബാലഭാസ്ക്കർ ഓർമ്മയായിട്ട് 5 വർഷം

വയലിൽ സംഗീതത്തെ സ്നേഹിക്കുന്നവർ ഇത്ര പെട്ടന്ന് മറന്നു പോവത്ത ഒരു പേരാണ് ബാലഭാസ്ക്കറിന്റേത്. സംഗീതത്തേയും വയലിനേയും ജീവനായി കരുതിയ ബാലുവിന്റെ അകാല വിയോഗം ഏവരേയും സങ്കടക്കടലിൽ ആഴ്ത്തുകയും ചെയ്തു. ഇന്ന് ആ ഓർമ്മയ്ക്ക് അഞ്ചാണ്ട് തികയുകയാണ്.

Advertisements

ഇരുപതാം വയസ്സിലാണ് സംഗീതലോകത്തേക്ക് സംഗീത സംവിധായകൻ എന്ന കുപ്പായമണിഞ്ഞ് ബാലഭാസ്കർ രംഗത്ത് എത്തിയത് . ഈസ്റ്റ്കോസ്റ്റ് വിജയൻ രചിച്ച് 1998ൽ പുറത്തിറങ്ങിയ ‘നിനക്കായ്’ പ്രണയ ആൽബത്തിലെ നിനക്കായ് തോഴീ (നിനക്കായ് ദേവീ) പുനർജനിക്കാം എന്ന പാട്ടിലൂടെയാണ് ബാലഭാസ്കർ ശ്രദ്ധേയനാകുന്നത്. അതേവർഷം ഇറങ്ങിയ ‘മംഗല്യപല്ലക്ക്’ സിനിമയിലെ ഗാനത്തിനും സംഗീതം പകർന്നു. വിനോദ് റോഷൻ സംവിധാനം ചെയ്‌ത ചിത്രത്തിൽ ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്കാണ് ബാലഭാസ്കർ ഈണമിട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കണ്ണാടി കടവത്ത്, മോക്ഷം തുടങ്ങിയ സിനിമകൾക്കും സംഗീതം പകർന്നു. യേശുദാസ്, ജയചന്ദ്രൻ, ശ്രീകുമാർ, വേണുഗോപാൽ, ജയൻ (ജയവിജയ), ചിത്ര, മഞ്ജരി, ജ്യോത്സ്ന, രാധികാ തിലക് തുടങ്ങിയ ഗായകരെല്ലാം ബാലഭാസ്‌കറിന്റെ ഈണത്തിന് ശബ്ദമേകി. അഞ്ച് സിനിമകളിലായി മുപ്പതോളം പാട്ടുകൾക്കും 15ലേറെ ആൽബങ്ങൾക്കും ബാലു സംഗീതം നൽകിയിട്ടുണ്ട്.

2018 സെപ്റ്റംബർ 25 നാണ് ബാലഭാസ്കർ കുടുംബവുമായി സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് മകൾ ആദ്യം മരിച്ചു. എന്നാൽ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്ക്കർ പ്രാർഥനകൾ വിഫലമാക്കി ഒക്ടോബർ രണ്ടിന് ഈ ലോകത്തു നിന്നും വിട പറഞ്ഞു.

Hot Topics

Related Articles