ഓമൈക്രോൺ ; കേരളത്തിൽ കനത്ത ജാഗ്രത

തിരുവനന്തപുരം :  കേരളത്തില്‍ ആദ്യമായി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതോടെ സംസ്ഥാനം കടുത്ത ജാ​ഗ്രതയില്‍. യുകെയില്‍ നിന്നുവന്ന എറണാകുളം സ്വദേശിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്.ഇദ്ദേഹത്തിന്റെ ഹൈ റിസ്ക് പട്ടികയിലുള്ളവരെ ഇന്ന് പരിശോധനയ്ക്ക് വിധേയരാക്കും. ഭാര്യയ്ക്കും അമ്മയ്ക്കും പുറമേ വിമാനത്തില്‍ അടുത്ത സീറ്റുകളിലുണ്ടായിരുന്നവരേയും ഹൈ റിസ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Advertisements

39 കാരനായ ഇദ്ദേ​ഹം ഈ മാസം ആറിനാണ് യുകെയില്‍ നിന്ന് അബുദാബി വഴി കൊച്ചിയിലെത്തിയത്. 280 വിമാനത്തില്‍ ആകെ 149 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അവരില്‍ അദ്ദേഹത്തിന്റെ അടുത്തിരുന്ന് യാത്ര ചെയ്ത 26 മുതല്‍ 32 വരെ സീറ്റുകളിലുണ്ടായിരുന്നവരെ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെല്ലാവരും തന്നെ എട്ടാം ദിവസമായ ഇന്ന് കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, മഹാരാഷ്ട്രയിലെ നാഗ്പ്പൂരിലും ആന്ധ്രാപ്രദേശിലും ചണ്ഡീഗഢിലും ഇന്ന് വൈറസ് സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ആള്‍ക്കാണ് നാഗ്പ്പൂരില്‍ രോഗം സ്ഥിരീകരിച്ചത്. ആന്ധ്രയില്‍ 34കാരനും ചണ്ഡീഗഢില്‍ 20കാരനുമാണ് വൈറസ് ബാധ കണ്ടെത്തിയത്. ആന്ധ്രയിലേയും ചണ്ഡീഗഢിലേയും ആദ്യ കേസുകളാണ്. ആന്ധ്രയിലെത്തിയ 34കാരന്‍ അയര്‍ലന്‍ഡില്‍ നിന്നും ചണ്ഡീഗഢിലെത്തിയ 20കാരന്‍ ഇറ്റലിയില്‍ നിന്നുമാണ് വന്നത്. ഇതോടെ രാജ്യത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയി.

Hot Topics

Related Articles