ജോലി തേടുന്നവരാണോ നിങ്ങൾ ! ഇതാ ഒരു സുവർണ്ണാവസരം ; കൊച്ചിൻ ഷിപ്പ്യാര്‍ഡ് ലിമിറ്റഡിന്റെ കൊച്ചി , ഉഡുപ്പി യൂണിറ്റുകളില്‍ വിവിധ തസ്തികകളിലേക്ക് 420 ഒഴിവുകൾ ; വിശദാംശങ്ങളറിയാം 

കൊച്ചി : കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്യാര്‍ഡ് ലിമിറ്റഡിന്റെ (CSL) കൊച്ചി, ഉഡുപ്പി യൂണിറ്റുകളില്‍ വിവിധ തസ്തികകളിലേക്ക് വ്യത്യസ്ത വിജ്ഞാപനങ്ങളിലൂടെ അപേക്ഷ ക്ഷണിച്ചു.420 ഒഴിവുണ്ട്. കൊച്ചി യൂണിറ്റില്‍ ഐ.ടി.ഐ./ വൊക്കേഷണല്‍ ഹയര്‍സെക്കൻഡറി പാസായവര്‍ക്ക് ഒരുവര്‍ഷത്തെ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങിന് അവസരം. വിവിധ ട്രേഡുകളിലായി 308 ഒഴിവുണ്ട് (അപേക്ഷിക്കുന്നവര്‍ മുൻപ് മറ്റ് സ്ഥാപനങ്ങളില്‍ അപ്രന്റിസ്ഷിപ്പ് ചെയ്തവരാകരുത്).

Advertisements

വിജ്ഞാപന നമ്പർ : P&A/6(140)/21 ഐ.ടി.ഐ. ട്രേഡ് അപ്രന്റിസ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒഴിവ്- 300 (ഇലക്‌ട്രീഷ്യൻ- 42, ഫിറ്റര്‍- 32, വെല്‍ഡര്‍- 42, മെക്കാനിസ്റ്റ്- 8, ഇലക്‌ട്രോണിക് മെക്കാനിസ്റ്റ്- 13, ഇൻസ്ട്രുമെന്റ് മെക്കാനിക്- 12, ഡ്രൗട്സ്മാൻ (മെക്ക്- 6, സിവില്‍- 4), പെയിന്റര്‍ (ജനറല്‍/മറൈൻ)- 8, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍- 10, ഷീറ്റ് മെറ്റല്‍വര്‍ക്കര്‍- 42, ഷിപ്പ് റൈറ്റ് വുഡ്/ കാര്‍പെന്റര്‍/ വുഡ്വര്‍ക്ക് ടെക്നീഷ്യൻ- 18, മെക്കാനിക് ഡീസല്‍- 10, പൈപ്പ് ഫിറ്റര്‍/ പ്ലംബര്‍- 32, റെഫ്രിജറേറ്റര്‍ & എയര്‍ കണ്ടീഷനിങ് (മെക്കാനിക്/ ടെക്നീഷ്യൻ)- 1, മറൈൻ ഫിറ്റര്‍- 20).

സ്റ്റൈപ്പന്റ്: 8000 രൂപ.

യോഗ്യത: പത്താംക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ.

ടെക്നീഷ്യൻ (വൊക്കേഷണല്‍)

ഒഴിവ്- 8 (അക്കൗണ്ടിങ് & ടാക്സേഷൻ/ അക്കൗണ്ട് എക്സിക്യുട്ടീവ്- 1, നഴ്സിങ് & പാലിയേറ്റീവ്കെയര്‍/ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്- 1, കസ്റ്റമര്‍ റിലേഷൻഷിപ്പ് മാനേജ്മെന്റ്/ ഓഫീസ് ഓപ്പറേഷൻ എക്സിക്യൂട്ടീവ്- 2, ഇലക്‌ട്രിക്കല്‍ & ഇലക്‌ട്രോണിക് ടെക്നോളജി/ ഇലക്‌ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻ- 1, ഫുഡ് &റസ്റ്ററന്റ് മാനേജ്മെന്റ്/ ക്രാഫ്റ്റ് ബേക്കര്‍- 3). സ്റ്റൈപ്പന്റ്: 9000 രൂപ.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുള്ള വി.എച്ച്‌.എസ്.ഇ. ജയം

പ്രായം: ഒക്ടോബര്‍ 4ന് കുറഞ്ഞ പ്രായപരിധി: 18.

തിരഞ്ഞെടുപ്പ്: ബന്ധപ്പെട്ട ട്രേഡില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ: ഓണ്‍ലൈനായിവേണം അപേക്ഷിക്കാൻ. അപേക്ഷാഫീസ് ഇല്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 4.

വിജ്ഞാപന നമ്പർ : RECTT/CONTRACT/Project Assistants/2023/7: കൊച്ചി യൂണിറ്റില്‍ പ്രോജക്‌ട് അസിസ്റ്റന്റ് തസ്തികയില്‍ 54 ഒഴിവുണ്ട്. കരാര്‍ വ്യവസ്ഥയിലാണ് നിയമനം.

ഒഴിവുകള്‍ : മെക്കാനിക്കല്‍- 25, ഇലക്‌ട്രിക്കല്‍- 10, ഇലക്‌ട്രോണിക്സ്- 10, ഇൻസ്ട്രുമന്റേഷൻ- 5, സിവില്‍- 1, ഐ.ടി.- 1, ഫൈനാൻസ്- 2.

ശമ്ബളം: ആദ്യവര്‍ഷം 24,400 രൂപ, രണ്ടാംവര്‍ഷം 25,100 രൂപ, മൂന്നാംവര്‍ഷം 25,900 രൂപ (ജോലിചെയ്യുന്ന അധിക സമയത്തിന് പ്രത്യേക അലവൻസും ലഭിക്കും).

യോഗ്യത: ഫൈനാൻസ് വിഭാഗത്തിലേക്ക് എം.കോമും മറ്റുള്ള വിഷയങ്ങളില്‍ ത്രിവത്സര ഡിപ്ലോമയുമാണ് യോഗ്യത, എല്ലാ തസ്തികകളിലും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധം.

പ്രായം: ഒക്ടോബര്‍ 7 ന് 30 കവിയരുത്.

തിരഞ്ഞെടുപ്പ്: ഓണ്‍ലൈൻ ഒബ്ജക്ടീവ്/ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

അപേക്ഷാഫീസ്: 600 രൂപ (എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് ഫീസില്ല). അപേക്ഷ: ഓണ്‍ലൈനായിവേണം അപേക്ഷിക്കാൻ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 7.

ഉഡുപ്പി യൂണിറ്റില്‍ സൂപ്പര്‍വൈസര്‍, ബൂത്ത് ഓപ്പറേറ്റര്‍, ഓഫീസ് അസിസ്റ്റന്റ്, മാനേജര്‍ തസ്തികകളിലായി 58 ഒഴിവുണ്ട്. 

വിജ്ഞാപന നമ്പര്‍: UCSL/IMS/HR/VN/F/11- SUPR/OAST/BO/2023/20

തസ്തികയും ഒഴിവും (5 വര്‍ഷത്തെ കരാര്‍ നിയമനം): സൂപ്പര്‍വൈസര്‍: 18. ജനറല്‍- 11, എസ്.സി.- 5, എസ്.ടി.- 1, ഇ.ഡബ്ല്യു.എസ്.- 1. ഓഫീസ് അസിസ്റ്റന്റ്്/ ബൂത്ത് ഓപ്പറേറ്റര്‍: 16. ജനറല്‍- 7, എസ്.സി.- 6, എസ്.ടി.- 2, ഇ.ഡബ്ല്യു.എസ്.- 1.

വിജ്ഞാപന നമ്പര്‍: UCSL/IMS/HR/VN/F/11-OFCR/2023/19

തസ്തികയും ഒഴിവും: അസിസ്റ്റന്റ് ജനറല്‍ മാനേജര്‍- 2, സീനിയര്‍ മാനേജര്‍- 1, മാനേജര്‍- 8, ഡെപ്യൂട്ടി മാനേജര്‍- 1, അസിസ്റ്റന്റ് മാനേജര്‍- 12.

അപേക്ഷ: രണ്ട് വിജ്ഞാപനങ്ങളിലുമായി ഓണ്‍ലൈനായിവേണം അപേക്ഷ സമര്‍പ്പിക്കാൻ. സൂപ്പര്‍വൈസര്‍ തസ്തികയില്‍ ഒക്ടോബര്‍ 10, മാനേജര്‍ തസ്തികയില്‍ ഒക്ടോബര്‍ 8 എന്നിങ്ങനെയാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

വെബ്സൈറ്റ്:www.cochinshipyard.

Hot Topics

Related Articles