ഡൽഹി : മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമർശനവുമായി ഗവർണർ. താൻ ഉന്നയിച്ച പ്രശ്നങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടു. കൃത്യമായ ഇടവേളകളിൽ ഗവർണറെ വിവരങ്ങൾ അറിയിക്കുകയെന്നത് മുഖ്യമന്ത്രിയുടെ ഭരണഘടനാ ചുമതലയാണെന്നും എന്നാൽ അദ്ദേഹം രാജ്ഭവനിലെത്താറില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുറ്റപ്പെടുത്തി.
നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടുന്നില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് കടുത്ത മറുപടിയുമായാണ് ഗവര്‍ണറുടെ വിമർശനം. സർക്കാർ പ്രവർത്തിക്കുന്നത് പാർട്ടി പറയുന്നത് പോലെയാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. ഗവർണറെ വിവരങ്ങൾ ധരിപ്പിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാ ചുമതലയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അദ്ദേഹം എന്നെ കാണാൻ വന്നില്ല. മന്ത്രിമാരല്ല എന്നെ വിവരം ധരിപ്പിക്കേണ്ടത്. മന്ത്രിമാരും ഉദ്യോഗസ്ഥരും രാജ്ഭവനില്‍ വന്നിട്ട് കാര്യമില്ല.
എല്ലാ മന്ത്രിമാരും ജനാധിപത്യ സംവിധാനത്തിൽ പ്രവർത്തിക്കേണ്ടവരാണ്
ഗവർണർ പറഞ്ഞു. നിയമവിരുദ്ധമായ ബില്ലുകളിൽ എങ്ങനെ ഒപ്പിടും. നിയമവാഴ്ചയുള്ള രാജ്യമാണ് നമ്മുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരുവന്നൂർ വിഷയത്തിൽ ഇ ഡി അന്വേഷണം നടക്കുന്നു. അതിൽ താൻ ഇടപെടേണ്ട കാര്യമല്ല. വിഷയത്തിൽ പരാതി ലഭിക്കുകയായെങ്കിൽ വിശദീകരണം തേടും. ബില്ലുകളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് സർക്കാർ നാൽപ്പത് ലക്ഷം രൂപ മുടക്കി നിയമോപദേശം തേടിയതെന്തിനാണെന്ന മറുചോദ്യമായിരുന്നു ഗവർണറുടെ മറുപടി.