സൈക്കിളും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ആലപ്പുഴ :സൈക്കിളും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആലപ്പുഴ പുന്നപ്ര തെക്ക് അറവ്കാട് പുത്തൻവിളി വീട്ടിൽ അജയന്റെ ഭാര്യ ശ്രീലത(47) ആണ് മരിച്ചത്. ശ്രീലതയുടെ മകളാണ് അപകടത്തിൽപ്പെട്ട സ്കൂട്ടർ ഓടിച്ചിരുന്നത്. ആഗസ്റ്റ് 30ന് രാവിലെ11 മണിക്ക് മാന്നാർ-പുലിയൂർ റോഡിൽ കുട്ടമ്പേരൂർ മുട്ടേൽ പള്ളിക്ക് സമീപം ആണ് അപകടമുണ്ടായത്. മകളോടൊപ്പം എണ്ണക്കാടുള്ള ബന്ധുവീട്ടിലേക്ക് വരികയായിരുന്ന ശ്രീലത സഞ്ചരിച്ച സ്കൂട്ടർ സൈക്കിളുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്കൂട്ടറിന് പിന്നിലിരുന്ന ശ്രീലത തലയിടിച്ചു റോഡിൽ വീണു. ഗുരുതര പരിക്കേറ്റ ശ്രീലത പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് പുലർച്ചെ 12.30നാണ് മരിച്ചത്.

Advertisements

Hot Topics

Related Articles