കോട്ടയം: വാട്ടർ ടാങ്ക് നിർമ്മിച്ച് മൂന്നു വർഷം കഴിഞ്ഞിട്ടും വെള്ളമില്ലാത്തതിൽ പ്രതിഷേധിച്ച് വാട്ടർ ടാങ്കിനു മുന്നിൽ റീത്ത് വച്ച് നാട്ടുകാരുടെ പ്രതിഷേധം. ഗാന്ധിജയന്തി ദിനത്തിലാണ് നാട്ടുകാർ റീത്ത് വച്ച് വച്ച് വാട്ടർ ടാങ്കിനു മുന്നിൽ പ്രതിഷേധിച്ചത്. കോട്ടയം ജില്ലയിൽ അതിരമ്പുഴ പഞ്ചായത്തിലെ നാൽപ്പാത്തിമലയിലാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. മൂന്നു വർഷം മുൻപാണ് ഇവിടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്ന ലക്ഷ്യത്തോടെ വാട്ടർ ടാങ്ക് സ്ഥാപിച്ചത്. ഇതിനു പിന്നാലെ പൈപ്പ് ലൈൻസ്ഥാപച്ച് ഇതുവരെയായും ശുദ്ധജലം വിതരണം ചെയ്തു തുടങ്ങിയിട്ടില്ല. ഇതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. നാൽപ്പാത്തിമലയിലെ സുരക്ഷാ റെസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. വാട്ടർടാങ്കിനു മുന്നിൽ റീത്ത് വച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്. നാൽപ്പാത്തിമല സെന്റ് തോമസ് പള്ളി വികാരം റവ.ഫാ.ജിജോ കുറിയന്നൂർ പറമ്പിൽ പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്തു. സ്ഥലം എം.എൽ.എ കൂടിയായ വി.എൻ വാസവനും, മന്ത്രി റോഷി അഗസ്റ്റിനും നിവേദനം നൽകിയിട്ടും വിഷയത്തിൽ നടപടിയുണ്ടായിട്ടില്ല. ഇതേ തുടർന്നാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച വാട്ടർ ടാങ്കാണ് ഇപ്പോൾ കാട് കയറി നശിക്കുന്ന നിലവയിൽ എത്തിയത്. രണ്ടു വർഷത്തോളമായി അസോസിയേഷൻ പ്രവർത്തകരാണ് കാട് വെട്ടിത്തെളിച്ച് വാട്ടർ ടാങ്കും പരിസരവും വൃത്തിയാക്കുന്നത്.