വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻ 78-ാം സ്ഥാപക ദിനം ആചരിച്ചു

അന്തസ്സുള്ള ജീവിതം അവകാശമെന്ന മുദ്രാവാക്യമുയർത്തി വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയന്റെ 78-ാം സ്ഥാപക ദിനം എഫ് എസ് ഇ ടി ഒ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാർവ്വദേശീയ പ്രക്ഷോഭ ദിനമായി ആചരിച്ചു.കാക്കനാട് കേരള എൻ ജി ഒ യൂണിയൻ ഓഫീസിൽ ചേർന്ന യോഗം എഫ്എസ്ഇടിഒ സംസ്ഥാന കമ്മിറ്റിയംഗം എൽ മാഗി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഏലിയാസ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജില്ലാ സെക്രട്ടറി ഡി പി ദിപിൻ സ്വാഗതവും കേരള എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ എസ് ഷാനിൽ നന്ദിയും പറഞ്ഞു.ഏവർക്കും സാർവ്വത്രികവും സൗജന്യവുമായ ആരോഗ്യ പരിരക്ഷ,തൊഴിലാളികളുടെയും പെൻഷൻകാരുടെയുംജീവിത നിലവാരം അഭിവൃദ്ധിപ്പെടുത്തുക,സംഘടിക്കുവാനും ജനാധിപത്യ അവകാശങ്ങൾക്കുമുള്ള സ്വാതന്ത്ര്യം അനുവദിക്കുക,വംശീയതയും വിവേചനവും ഇല്ലായ്മ ചെയ്യുക,പരിസ്ഥിതി സംരക്ഷിക്കുക,നിലനിൽപ്പും ഭാവിയും തീരുമാനിക്കാനുള്ളപൊതു ജനാവകാശത്തിനായിതൊഴിലാളിവർഗ്ഗം ഐക്യത്തോടെ മുന്നേറുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സാർവ്വദേശീയ പ്രക്ഷോഭ ദിനം ആചരിച്ചത്.

Advertisements

Hot Topics

Related Articles