കാസർകോട് : ജനറല്‍ ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ വെങ്കിടഗിരി 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയില്‍. കാസര്‍ഗോഡ് സ്വദേശിയായ പരാതിക്കാരൻ ഹെര്‍ണിയയുടെ ചികിത്സയ്ക്കായാണ് ഇക്കഴിഞ്ഞ ജൂലൈ മാസം ഇതേ ജനറല്‍ സര്‍ജനെ കണ്ടത്. അദ്ദേഹം ഓപ്പറേഷന് നിര്‍ദ്ദേശിക്കുകയും, അനസ്തേഷ്യ ഡോക്ടറായ ഡോക്ടര്‍ വെങ്കിടഗിരിയെ കണ്ട് തിയതി വാങ്ങിവരാൻ ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍, പരാതിക്കാരൻ വെങ്കിടഗിരിയെ കണ്ടപ്പോള്‍ അടുത്തെങ്ങും ഒഴിവില്ലെന്നും ഡിസംബര്‍ മാസത്തില്‍ ഓപ്പറേഷൻ ചെയ്യാമെന്നും ആയിരുന്നു മറുപടി. ഇക്കഴിഞ്ഞ ദിവസം അസഹ്യമായ വേദനകാരണം ഓപ്പറേഷൻ നേരത്തെ ആക്കുന്നതിന് വീവീണ്ടും ഡോക്ടര്‍ വെങ്കിടഗിരിയെ കണ്ടു. നേരത്തെ ഓപ്പറേഷൻ നടത്തണമെങ്കില്‍ 2,000 രൂപ കൈക്കൂലി വേണമെന്നായിരുന്നു ഇയാളുടെ ആവശ്യം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരാതിക്കാരൻ ഈവിവരം വിജിലൻസ് വടക്കൻ മേഖലാ പൊലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം കാസര്‍ഗോഡ് വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വി.കെ. വിശ്വംഭരൻ നായരുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കുകയുമായിരുന്നു. ഇന്ന് വൈകിട്ട് 06:30-ഓടെ കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ഡോക്ടര്‍ വെങ്കിടഗിരിയുടെ വീട്ടില്‍വച്ച് 2,000 രൂപ പരാതിക്കാരനില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലൻസ് സംഘം കയ്യോടെ പിടികൂടുകയായിരുന്നു.
അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയില്‍ ഹാജരാക്കും. വിജിലൻസ് സംഘത്തില്‍ ഡി.വൈ.എസ്.പിയെ കൂടാതെ ഇൻസ്പെക്ടര്‍ സിനുമോൻ. കെ, സബ് ഇൻസ്പെക്ടര്‍മാരായ ഈശ്വരൻ നമ്ബൂതിരി, കെ. രാധാകൃഷ്ണൻ, ഇ. വി. സതീശൻ, വി.എം. മധുസൂദനൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടര്‍മാരായ സുഭാഷ്, പ്രേംകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത്ത് കുമാര്‍, രാജീവൻ, എന്നിവരും ഉണ്ടായിരുന്നു.