ലക്ഷ്മിയെ വളഞ്ഞിട്ടാക്രമിക്കുന്ന ആളുകള്‍ ഒന്ന് മനസ്സിലാക്കണം അവര്‍ ഒരു സ്ത്രീയാണ് : ബാല ഭാസ്കറിന്റെ മരണത്തിൽ ഭാര്യയെ പഴിയ്ക്കുന്നവർക്ക് മറുപടിയുമായി ഇഷാൻ

കൊച്ചി : മലയാളികള്‍ ഒരിക്കലും മറക്കാന്‍ സാധ്യതയില്ലാത്ത പേരാണ് ബാലഭാസ്‌കര്‍ എന്നത്. സംഗീത പ്രേമികള്‍ ഇന്നും നഷ്ടത്തില്‍ നിന്നും മുക്തരായിട്ടില്ല. വയലിന്‍ സംഗീതത്തിലൂടെ അദ്ദേഹം ഒരുപാട് പേരുടെ ഹൃദയത്തില്‍ സ്പര്‍ശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ മരണ വാര്‍ത്ത ഇന്നും പലര്‍ക്കും വിശ്വസിക്കാനായിട്ടില്ല. 2018 ലായിരുന്നു വാഹനപാകടത്തിന്റെ രൂപത്തില്‍ ബാലഭാസ്‌കറിനെ തേടി മരണമെത്തുന്നത്. ഒപ്പം പിഞ്ചു മകളേയും മരണം കൊണ്ടു പോയി.

Advertisements

ബാലഭാസ്‌കറിന്റെ മരണം പിന്നീട് വലിയ വിവാദത്തിലേക്ക് ചെന്നു വീഴുന്നതാണ് കേരളം കാണുന്നത്. ഗൂഢാലോചന ആരോപണങ്ങളെ തുടര്‍ന്നാണ് ആ മരണം വിവാദമായി മാറുന്നത്. ഇന്നും അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ദുരൂഹതയും ഉത്തരമില്ലാതെ തുടരുന്നുണ്ട്. ബന്ധുക്കള്‍ പല ആരോപണങ്ങളും ആരോപിച്ചുവെങ്കിലും അപകട മരണം എന്നാണ് പോലീസ് റിപ്പോര്‍ട്ട്. അന്നത്തെ അപകടത്തില്‍ ബാലുവിനേയും മകള്‍ തേജസ്വിനിയേയുമാണ് ലക്ഷ്മിയ്ക്ക് നഷ്ടമായത്. ആ വേദനയില്‍ കഴിയുമ്ബോഴും സോഷ്യല്‍ മീഡിയയുടേയും സമൂഹത്തിന്റേയും മാധ്യമങ്ങളുടേയും കടുത്ത വിചാരണകള്‍ക്ക് ലക്ഷ്മി വിധേയായി. ബാലുവിന്റെ മരണ ശേഷം കടുത്ത വിഷാദത്തിലേക്ക് വീണു പോയ ലക്ഷ്മി പിന്നീട് ഇതുവരെ പൊതുവേദികളിലെത്തിയിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാലുവി്‌ന്റേയും മകളുടേയും മരണം ലക്ഷ്മിയെ കടുത്ത വിഷാദത്തിലേക്ക് എത്തിച്ചെന്നും അതില്‍ നിന്നും അവര്‍ ഇതുവരേയു മുക്തയായിട്ടില്ലെന്നും മുമ്ബൊരിക്കല്‍ സംഗീത സംവിധായകന്‍ ഇഷാന്‍ ദേവ് പറഞ്ഞിരുന്നു. ബാലുവിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു ഇഷാന്‍ ദേവ്. ”ലക്ഷ്മിയെ വളഞ്ഞിട്ടാക്രമിക്കുന്ന ആളുകള്‍ ഒന്ന് മനസ്സിലാക്കണം അവര്‍ ഒരു സ്ത്രീയാണ്. ലക്ഷ്മിയെ പിടിച്ച്‌ അടിവയറ്റില്‍ രണ്ട് ചവിട്ടുകൊടുക്കൂ എന്നൊക്കെ പറയുന്നവരോട് പറയാന്‍ അവര്‍ ഭര്‍ത്താവും മകളും നഷ്ട്ടപെട്ട സ്ത്രീയാണെന്നാണ്” എന്നാണ് ഇഷാന്‍ അന്ന് പറഞ്ഞത്.

കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇഷാന്‍ ദേവ് അന്ന് ലക്ഷ്മിയെക്കുറിച്ച്‌ സംസാരിച്ചത്. മാധ്യമങ്ങളില്‍ വന്നിരുന്നു ചോദ്യം ചെയ്യുന്ന ആളുകളെ ഞാന്‍ കണ്ടരിക്കുന്നു, ആ ലക്ഷ്മിയെ പിടിച്ച്‌ അടിവയറ്റില്‍ രണ്ടുചവിട്ട് കൊടുക്കൂ അപ്പോള്‍ ഇതെല്ലം പുറത്തുവരുമെന്നൊക്കെ പറയുന്നത് കണ്ടിരുന്നുവെന്നാണ് ഇഷാന്‍ പറയുന്നത്. എന്നാല്‍ അവരോട് ചോദിക്കാനുള്ളത് അവരുടെ വീട്ടില്‍ അമ്മയും പെങ്ങന്മാരും ഇല്ലേ എന്നാണെന്നും ഇഷാന്‍ പറയുന്നു.

ഭര്‍ത്താവും കുഞ്ഞും മരിച്ച സ്ത്രീയാണ് ലക്ഷ്മിയെന്ന് ഓര്‍ക്കണമെന്ന് ഇഷാന്‍ പറയുന്നു. ലക്ഷ്മിയെ പിടിച്ചു കൊണ്ടു വരാന്‍ പറയുന്നവര്‍ അവരുടെ മാനസികാവസ്ഥ ചിന്തിക്കണമെന്നും ഇഷാന്‍ പറയുന്നു. നാളെ താന്‍ മരിക്കുകയാണെങ്കില്‍ തന്റെ ഭാര്യ വന്നിരുന്ന് വിശദീകരിക്കേണ്ടി വരുന്ന അവസ്ഥ വരുമെന്നും ഇഷാന്‍ ചൂണ്ടിക്കാണിക്കുന്നു. ഭയങ്കര ഊര്‍ജ്ജസ്വലയായിരുന്ന ലക്ഷ്മിയ്ക്ക് എണീറ്റ് നടക്കാന്‍ പോലും വയ്യെന്നും ഇഷാന്‍ പറയുന്നു. ബാലഭാസ്‌കര്‍ എങ്ങനെയാണ് ഭാര്യയെ നോക്കിയിരുന്നതെന്ന് തനിക്ക് വ്യക്തിപരമായി അറിയാമെന്നും ഇഷാന്‍ പറയുന്നുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.