കുറവിലങ്ങാട് : ദേവമാതാ കോളെജ് ഗണിതശാസ്Iത്ര വിഭാഗവും അഖിലേന്ത്യാതലത്തിൽ പ്രവർത്തിക്കുന്ന മാത്തമാറ്റിക്സ് ട്രെയ്നിംഗ് ആൻ്റ് ടാലൻറ് സെർച്ച് എന്ന ഗണിതശാസ്ത്ര വിദഗ്ധരുടെ സംഘടനയും സംയുക്തമായി സംഘടിപ്പിച്ച ശിൽപശാല സമാപിച്ചു. എം.ടി.ടി.എസ്.
ഓവർച്വർ എന്ന പേരിൽ രണ്ടു ദിവസങ്ങളായി നടന്ന ശില്പശാലയിൽ കേരളത്തിലെ വിവിധ കലാലയങ്ങളിൽനിന്ന് പ്രത്യേകമായി തെരഞ്ഞെടുക്കപ്പെട്ട അറുപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗണിതശാസ്ത്ര മണ്ഡലത്തിലെ അടിസ്ഥാന തത്വങ്ങളെക്കുറിച്ചുള്ള ക്ലാസുകളും വിചിന്തനവും ശില്പശാലയുടെ ഭാഗമായിരുന്നു. യുക്തിചിന്തനം, ഗണിതം എങ്ങനെ എളുപ്പമാക്കാം,കണക്ക് ആസ്വദിച്ചുപഠിക്കാം തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് ഗണിത ശാസ്ത്രജ്ഞരായ ഡോ. വിഷ്ണുനമ്പൂതിരി, ഡോ.ഗായത്രി പണിക്കർ എന്നിവർ ക്ലാസുകൾ നയിച്ചു. ദേവമാതാ കോളെജ് പ്രിൻസിപ്പാൾ ഡോ.സുനിൽ സി.മാത്യു, ഗണിതശാസ്ത്ര വിഭാഗം മേധാവി ജ്യോതി തോമസ്, ജോസ് മാത്യു, അഷിത ടോം എന്നിവർ നേതൃത്വം നൽകി.