തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് സര്‍ക്കാര്‍ നല്കുന്ന വാര്‍ഷികതുക വര്‍ദ്ധിപ്പിക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു.ഇതോടെ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരുന്ന 58,500 രൂപയ്ക്കു പകരം 1,75,500 രൂപ പ്രതിവര്‍ഷം ലഭിക്കും. ഈ തുകയില്‍ 5വര്‍ഷം കൂടുമ്ബോള്‍ 25% വര്‍ദ്ധനവുമുണ്ട്.
ഭൂപരിഷ്കരണ നിയമത്തെത്തുടര്‍ന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രഭൂമി ഓരോവര്‍ഷവും നിശ്ചിതതുക നല്‍കാമെന്ന കരാറില്‍ ഏറ്റെടുത്തിരുന്നു. ഇതുപ്രകാരം നല്കിക്കൊണ്ടിരുന്ന 58,500 രൂപ 2017മുതല്‍ നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഈ നടപടി ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ബില്‍ കൊണ്ടുവന്നത്. ബില്‍ സര്‍ക്കാര്‍ എത്തിച്ച അന്നുതന്നെ ഗവര്‍ണര്‍ ഒപ്പിട്ടു.