ദേശീയ രക്തദാന ദിനാചരണവും ജില്ലാതല മെഗാ രക്തദാന ക്യാമ്പും പാലാ സെന്റ് തോമസ് കോളേജിൽ നടന്നു : രക്തദാന രംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് പാലാ സെന്റ് തോമസ് കോളേജിന്

പാലാ:  ജില്ലാ ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ലയൺസ് ഡിസ്ട്രിക്ട് 318 B യൂത്ത് എംപവർമെന്റിന്റേയും മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിന്റേയും മോഡൽ ലയൺസ് ക്ലബ്ബിന്റെയും എച്ച് ഡി എഫ് സി ബാങ്കിന്റെയും സെന്റ് തോമസ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും  ആഭിമുഖ്യത്തിൽ ദേശീയ രക്തദാന ദിനാചരണവും ജില്ലാതല മെഗാ സന്നദ്ധരക്തദാന ക്യാമ്പും പാലാ സെന്റ് തോമസ് കോളേജ് നടത്തി.

Advertisements

കേന്ദ്ര സർക്കാരിന്റെയും കേരള സർക്കാരിന്റെയും നേതൃത്വത്തിൽ നടക്കുന്ന ആയുഷ്മാൻ ഭവ പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഈ വർഷം ദേശീയ രക്തദാന ദിനാചരണം നടത്തിയത്.       2022 – 23 ലെ രക്തദാന രംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ്
പാലാ സെന്റ് തോമസ് കോളേജിന് ലഭിച്ചു.  കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനവും മെഗാ രക്തദാന ക്യാമ്പും മാണി സി കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അവാർഡ് വിതരണവും എം എൽ എ നിർവ്വഹിച്ചു. പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി  ജോൺ മുഖ്യപ്രഭാഷണം നടത്തി.

പ്രിൻസിപ്പാൾ ഡോ.ജയിംസ് ജോൺ മംഗലത്ത് സന്ദേശം നല്കി. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം , മുനിസിപ്പൽ കൗൺസിലർമാരായ ജിമ്മി ജോസഫ് , സാവിയോ കാവുകാട്ട്, മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്ക് മെഡിക്കൽ ഡോക്ടർ ചിത്രാ ജയിംസ്,  ലയൺസ്‌ ക്ലബ് ചീഫ് പ്രൊജക്റ്റ് കോഓർഡിനേറ്റർ സിബി പ്ലാത്തോട്ടം , എച്ച് ഡി എഫ് സി ബാങ്ക് മാനേജർ പ്രദീപ് ജി നാഫ്, , എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ജയേഷ് ആന്റണി, പ്രെഫ. റോബേഴ്സ് തോമസ്, എൻ എച്ച് എം കൺസൾട്ടന്റ് സി ആർ വിനീഷ്, ബ്ലഡ് ഫോറം ഡയറക്ടർമാരയ സജി വട്ടക്കാനാൽ, ഷാജി മാത്യു, ജയ്സൺ പ്ലാക്കണ്ണി എന്നിവർ ആശംസകൾ അർപ്പിച്ചു. ക്യാമ്പിൽ നൂറിലധികം വിദ്യാർത്ഥികൾ രക്തം ദാനം ചെയ്തു. മെഡിക്കൽ കോളേജ്  ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്.

Hot Topics

Related Articles