ന്യൂസ് ഡെസ്ക് : മുട്ടില്‍ മരം മുറിയില്‍ വഞ്ചിക്കപ്പെട്ട കര്‍ഷകരില്‍ നിന്ന് പിഴ ഈടാക്കാനുള്ള തീരുമാനത്തിനെതിരെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധം.മരം മുറിയില്‍ മുഴുവന്‍ പിഴയും അഗസ്റ്റിന്‍ സഹോദരന്മാരില്‍ നിന്ന് ഈടാക്കണമെന്നും സിപിഎം സംസ്ഥാനകമ്മിറ്റി അംഗം സി കെ ശശീന്ദ്രന്‍ പറഞ്ഞു. മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസില്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്തുന്ന ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിഴ ചുമത്തിയുള്ള നടപടികള്‍ പുനഃപരിശോധിക്കാന്‍ റവന്യൂമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.നടപടികള്‍ ഉദ്യോഗസ്ഥ തലത്തില്‍ വേഗത്തില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മരം മുറിയില്‍ മുഴുവന്‍ പിഴയും അഗസ്റ്റിന്‍ സഹോദരന്മാരില്‍ നിന്ന് ഈടാക്കണമെന്ന് സി കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. കര്‍ഷകരെ പറ്റിച്ചാണ് മരം മുറിച്ചത്. ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരെ കേസില്‍ നിന്ന് ഒഴിവാക്കിയതാണ് സര്‍ക്കാര്‍. അവര്‍ക്ക് നോട്ടീസ് നല്‍കിയത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യാജരേഖ ചമച്ചതിനും കര്‍ഷകരെ വഞ്ചിച്ചതിനും പ്രതികള്‍ക്കെതിരെ പ്രത്യേക അന്വേഷക സംഘം കേസ് എടുത്തിരുന്നു. മുറിച്ച മരത്തിന് കണക്കാക്കിയിട്ടുള്ള വിലയുടെ മൂന്നിരട്ടി പിഴയായി അടക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ക്ക് നോട്ടീസ് ലഭിച്ചത്. പിഴ
നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് സിപിഎം തീരുമാനം.