തിരുവല്ല : കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനകീയസഭ മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യുവതി യുവാക്കള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനത്തിലൂടെ കാലാനുസൃതമായ വ്യവസായ മേഖലകള്‍ക്ക് ആവശ്യമായ തൊഴില്‍ നൈപുണ്യവും തൊഴിലും ഉറപ്പാക്കുന്നതില്‍ അസാപ്
നിസ്തുലമായ പങ്കു വഹിച്ചതായി അദ്ദേഹം പറഞ്ഞു. കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകള്‍ അസാപ്പിന്റെ സേവനം പൊതുജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടി സ്ഥാപിക്കപ്പെട്ടത് ആയതിനാല്‍ സിഎസ്പിയുടെ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സജീവമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു അധ്യക്ഷത വഹിച്ചു. അസാപ്പിന്റെ സ്‌കില്‍ കോഴ്സുകളെ കുറിച്ചുള്ള അവബോധം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ബാക്കി പഞ്ചായത്തുകളിലും ജനകീയസഭ നടത്താന്‍ യോഗം തീരുമാനിച്ചു.
അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് : ജനകീയസഭ സംഘടിപ്പിച്ചു
Advertisements