തൃശ്ശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ സി.പി.എം. കൗണ്‍സിലര്‍ എൻഫോഴ്സ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി.വടക്കഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ മധു അമ്പലപുരമാണ് ഇ.ഡി.ക്കു മുന്നിലെത്തിയത്. പി.ആര്. അരവിന്ദാക്ഷനൊപ്പം മധുവും പി. സതീഷ് കുമാറിന്റെ ഇടനിലക്കാരനായിരുന്നെന്ന് ഇ.ഡി. കണ്ടെത്തിയിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് മധു കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ ഹാജരായത്. നേരത്തേ ഇ.ഡി. മധുവിന് സമൻസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല.
ബുധനാഴ്ച രാവിലെ എത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഉച്ചകഴിഞ്ഞാണ് എത്തിയത്. മധുവിനെതിരേ നേരത്തേതന്നെ റിമാൻഡ് റിപ്പോര്‍ട്ടിലടക്കം ഇ.ഡി.യുടെ പരാമര്‍ശമുണ്ട്. അരവിന്ദാക്ഷനെതിരേ ഇ.ഡി. കോടതിയില്‍ രേഖാമൂലം ഉന്നയിച്ച അതേ ആരോപണം തന്നെയാണ് മധുവിനെതിരെയുമുള്ളത്. സതീഷ്കുമാറിന്റെ വട്ടിപ്പലിശ ഇടപാടുകളുമായി ബന്ധപ്പെട്ട് ഇടനിലക്കാരായി നിന്നു എന്നതാണ് പി.ആര്. അരവിന്ദാക്ഷനും മധുവിനുമെതിരേ നേരത്തേ ഇ.ഡി. കണ്ടെത്തിയത്. അതിന്റെ പശ്ചാത്തലത്തിലാണ് മധുവിനെ ഇ.ഡി. ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.