ന്യൂസ് ഡെസ്ക് : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ റിമാന്റിൽ കഴിയുന്ന പ്രതികളെ ജയിൽ മാറ്റാൻ കോടതി നിർദ്ദേശം.അരവിന്ദാക്ഷനേയും ജിൽസിനേയും സബ് ജയിലിലേക്ക് മാറ്റാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കോടതി അനുമതി ഇല്ലാതെ ഇരുവരേയും ജില്ലാ ജയിലിലേക്ക് മാറ്റിയതില്‍ ഇ ഡി അതൃപ്തി അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ജയിൽ മാറ്റാൻ കോടതി ഉത്തരവിട്ടത്.
Advertisements
ജയിൽ മാറ്റിയതിൽ മുൻപ് കോടതിയും ജയിൽ സൂപ്രണ്ടിനോട് വിശദീകരണം തേടിയിരുന്നു. എന്നാൽ ജയിലിൽ പ്രതികളുടെ എണ്ണം വർധിച്ചതാണ് കാരണമെന്നായിരുന്നു ജയിൽ സൂപ്രണ്ടിന്റെ മറുപടി. പ്രതികൾ വിചാരണ തടവുകാരായി ഒരു ജയിലിൽ കിടന്നാൽ ആശയ വിനിമയം നടത്താൻ സാധ്യതയുണ്ട് എന്ന് ഇ ഡി സൂചിപ്പിച്ചിരുന്നു.