മുതലപ്പൊഴിയിൽ വീണ്ടും അപകടം : മത്സ്യതൊഴിലാളി മരിച്ചു

തിരുവനന്തപുരം: മുതലപ്പൊഴിയിലെ അപകടത്തിൽ മത്സ്യതൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി നൗഫലാണ് മരിച്ചത്. വള്ളത്തിലിടിച്ച് നൗഫലിന് പരിക്കേറ്റിരുന്നു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജാ​ഗ്രത മുന്നറിയിപ്പുകൾ ഉള്ള ദിവസങ്ങളിൽ മുതലപ്പൊഴിയിലൂടെയുള്ള കടലിൽപോക്ക് പൂർണമായി വിലക്കണം എന്ന് തിരുവനന്തപുരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. പുലിമുട്ടിലെ നിർമ്മാണത്തിലെ അശാസ്ത്രീയതക്കെതിരെ പ്രതിഷേധങ്ങൾ നടന്നിരുന്നു. അശാസ്ത്രീയ രീതിയിലുള്ള നിർമ്മാണമാണ് അപകടങ്ങൾക്ക് കാരണമെന്ന് കാണിച്ചാണ്.

Advertisements

Hot Topics

Related Articles