തിരുവനന്തപുരം : അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിച്ച് സര്‍ക്കാർ ഉത്തരവിറക്കി. കെ.എസ്.ആര്.ടി.സി ബസിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചുകൊണ്ടാണ് ഗതാഗതവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. നവംബര്‍ ഒന്ന് മുതല്‍ ഈ ആനുകൂല്യം നിലവില്‍ വരും.
Advertisements
വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള യാത്രകളുടെ ചെലവില്‍ നിന്ന് അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികളെ മോചിപ്പിക്കുന്നതിന് ഇത്തരമൊരു പദ്ധതി സര്‍ക്കാര്‍ കാലങ്ങളായി ആലോചിച്ചുവരികയായിരുന്നു. സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായാണ് പുതിയ ഉത്തരവ്.