കോട്ടയം: അക്സസ് ലൈവലിഹുഡ് ഫൗണ്ടേഷൻ്റ നേത്യതത്തിൽ പൊതുജനങ്ങൾക്ക് ഡിജിറ്റൽ സാമ്പത്തിക സാക്ഷരത കൈവരിക്കുന്നതിനും, സംരംഭ വികസനം പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് ഡിജിറ്റൽ സഖീ പദ്ധതി. സുസ്ഥിര വികസനലക്ഷ്യം വെച്ച് ഡിജിറ്റൽ സാമ്പത്തിക സാക്ഷരതയുമായി ബന്ധപ്പെട്ട അറിവ് നൽകി കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഗ്രാമീണ മേഖലകളിലെ നൂറ് വില്ലേജുകളിലെ മൂന്ന് ലക്ഷത്തിലധികം ജനങ്ങളെ സാമ്പത്തിക അച്ചടക്കത്തിലും, ഡിജിറ്റൽ സാങ്കേതിക വിഷയങ്ങളിലും ശാക്തികരിക്കാൻ ഡിജിറ്റൽ സഖീ പദ്ധതി സഹായകരമാകും.ഈ പദ്ധതിയുടെ കോട്ടയം ജില്ലാതല ഒന്നാം പ്രവർത്തനങ്ങൾ ഒക്ടോബർ ഏഴ് ശനിയാഴ്ച ] രാവിലെ പത്ത് മണിക്ക് കോട്ടയം ഐ.എം.എ ഹാളിൽ ജില്ലാ കളക്ടർ വി.വിഗ്നേശ്വരി ഐ.എ.എസ് ഉദ്ഘാടനം ചെയ്യും പഞ്ചായത്ത് പ്രസിഡൻറ് അസ്സോസിയേഷൻ പ്രസിഡൻറ് അജയൻ കെ.മേനോൻ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റാൻ മുഖ്യപ്രഭാഷണം നടത്തും.ക്ലസ്റ്റർ കോഡിനേറ്റർ ജെറിൻ ജോഷി പദ്ധതി വിശദീകരണം നടത്തും. ജില്ലാ വ്യവസായ വകുപ്പ് ജനറൽ മാനേജർ എം.വി.ലൗലി, അസിസ്റ്റൻറ് ഡയറക്ടർ അഭിലാഷ് ദിവാകരൻ, അലക്സ് ഇ.മണ്ണൂരാൻപറമ്പിൽ, റെജി വർഗീസ്, നരേന്ദ്രഗരീഡി, വിശാഖ് വി.എൽ.ഉണ്ണികൃഷ്ണൻ നായർ എന്നിവർ സംസാരിക്കും