ന്യൂസ് ഡെസ്ക് : നേരത്തെ പിൻവലിച്ച 2000 രൂപാ നോട്ടുകളിൽ 87 ശതമാനം ബാങ്കുകളിൽ നിക്ഷേപമായി തിരിച്ചെത്തിയെന്ന് റിസർവ്വ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ബാക്കിയുള്ളവ കൗണ്ടറുകൾ വഴി മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2023 മെയ് 19 വരെയാണ് 2000 രൂപയുടെ നോട്ടുകൾ പ്രചാരത്തിലുണ്ടായിരുന്നത്. ഈ ദിവസം വരെ 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപാ നോട്ടുകൾ ഉണ്ടായിരുന്നുവെന്നും ഇതിൽ 12,000 കോടി രൂപ ഇനി തിരിച്ചു വരാനുണ്ടെന്നും റിസർവ്വ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
ഇന്ന് നടന്ന റിസർവ്വ് ബാങ്ക് ധനനയ അവലോകന യോഗത്തിലാണ് ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച്ച ലഭിച്ച കണക്കുകൾ പ്രകാരം സെപ്റ്റംബർ 29 വരെ 3.42 ലക്ഷം കോടി രൂപയുടെ 2000 രൂപാ നോട്ടുകൾ തിരിച്ചെത്തിയെന്ന് നേരത്തെ അറിയിച്ചിരുന്നു. അന്നത് പറഞ്ഞത് പ്രകാരം 14000 കോടി രൂപയുടെ നോട്ടുകൾ തിരികെ വരാൻ ഉണ്ട് എന്നായിരുന്നു. എന്നാൽ സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 6 വരെയുള്ള കാലയളവിൽ 2000 കോടി രൂപ തിരികെ ലഭിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ സെപ്റ്റംബർ 30 വരെയായിരുന്നു 2000 രൂപാ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയ പരിധിയായി നിശ്ചയിച്ചിരുന്നത്. പിന്നീട് ഈ കാലാവധി നീട്ടി ഒക്ടോബർ 7 വരെയാക്കി. ചുരുക്കത്തിൽ നാളെയാണ് 2000 രൂപാ നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനുള്ള അവസാന തീയതി. പറഞ്ഞ കാലയളവിന് ഇനി വെറും 1 ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഇനിയും 12000 കോടി രൂപയുടെ 2000 രൂപാ നോട്ടുകൾ തിരിച്ചെത്താനുണ്ടെന്ന് ആർ ബി ഐ ഗവർണർ അറിയിച്ചിരിക്കുന്നത്