പത്തനംതിട്ട : ന്യൂസ് ക്ലിക് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ജീവനക്കാരിയുടെ പത്തനംതിട്ടയിലെ വീട്ടിലും ദല്‍ഹി പൊലീസ് പരിശോധന നടത്തി.
ന്യൂസ് ക്ലിക് വീഡിയോഗ്രാഫറുടെ വീട്ടിലാണ് പരിശോധന നടന്നത് സംസ്ഥാന പൊലീസിനെ അറിയിച്ച ശേഷമായിരുന്നു പരിശോധന. ചൈനീസ് അനുകൂല പ്രചാരണം നടത്തുന്നതിനായി ന്യൂസ് ക്ലിക് വിദേശഫണ്ട് കൈപ്പറ്റിയെന്നാണ് കേസ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2018 ഏപ്രില്‍ മുതല്‍ അനധികൃതമായി ക്രമവിരുദ്ധമായ മാര്‍ഗത്തില്‍ ന്യൂസ് ക്ലിക്കിന് കോടികള്‍ ലഭിച്ചെന്നാണ് എഫ് ഐ ആറിലുളളത്.വിദേശത്തുനിന്ന് കിട്ടിയ പണം രാജ്യവിരുദ്ധമായ വാര്‍ത്തകള്‍ നല്‍കാനായിരുന്നു. ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയും എച്ച്ആര്‍ മാനേജര്‍ അമിത് ചക്രവര്‍ത്തിയും നേരത്തേ അറസ്റ്റിലായിരുന്നു.