കണ്ണൂര്‍: എംഎസ്എഫ് മുൻ ദേശീയ വെെസ് പ്രസിഡന്റ് ഫാത്തിമ താഹിലിയയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സിനിമാ താരവും അഭിഭാഷകനുമായി അഡ്വ.സി ഷുക്കൂര്‍ രംഗത്ത്. തനിയ്‌ക്കെതിരെ വ്യക്തിപരമായി അധിക്ഷേപിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മാപ്പ് പറയണം. ഇല്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഷുക്കൂര്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലുടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുസ്ലീം ലീഗിലെ സ്ത്രീപ്രാധിനിത്യത്തെക്കുറിച്ച് ഷുക്കൂര്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ഫാത്തിമ താഹിലിയ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ അത് തെറ്റായ പ്രചരണമാണെന്നാണ് ഷുക്കൂറിന്റെ വാദം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സഹോദരി , നിങ്ങള്‍ എന്നെ വ്യക്തി പരമായി അധിക്ഷേപിച്ചു എഴുതിയ പോസ്റ്റ് കണ്ടു. ഞാൻ ലീഗിനെ കുറിച്ചു നിങ്ങള്‍ പോസ്റ്റില്‍ പറയുന്നതു പോലെ പറഞ്ഞതു എവിടെ ? എപ്പോള്‍? ആയതിന്റെ വിഡിയോ ഒന്നു അയച്ചു തരുമോ ?
അല്ല, നിങ്ങളുടെ ഒട്ടു മിക്ക പോസ്റ്റുകളും പച്ച നുണകളാണെന്നു പലരും പറയാറുണ്ട് , ന്നാലും ഒരു വ്യക്തിയെ ക്വാട്ട് ചെയ്യുമ്ബോള്‍ fact check ചെയ്യുവാനുള്ള ബാധ്യത ഒരു അഭിഭാഷക എന്ന നിലയില്‍ നിങ്ങള്‍ക്ക് ഇല്ലേ ?
24 മണിക്കൂറിനകം തന്നാല്‍ മതി.
സ്നേഹം
ഷുക്കൂര്‍ വക്കീല്‍
Edit: പറഞ്ഞത് നുണയാണെന്നു ബോധ്യപെട്ടാല്‍ പോസ്റ്റ് പിൻവലിച്ചു മാപ്പു പറയണം അല്ലാത്ത പക്ഷം എനിക്ക് നിയമ നടപടികള്‍ സ്വീകരിക്കേണ്ടി വരും എന്നു കൂടി അറിയിക്കട്ടെ