കേരളത്തിന്റെ ആരോഗ്യമേഖലയിലെ വികസനം സാമൂഹ്യ മുന്നേറ്റത്തിന്റെ ഫലം : മന്ത്രി വീണാ ജോര്‍ജ്

കോന്നി : കേരളത്തിന്റെ ആരോഗ്യമേഖലയിലെ വികസനം സാമൂഹ്യമുന്നേറ്റത്തിന്റെ ഫലമാണെന്ന് ആരോഗ്യ, വനിതാ, ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജ് ഗേള്‍സ് ഹോസ്റ്റലിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുനു മന്ത്രി. ഒന്നോ രണ്ടോ ദിനങ്ങള്‍കൊണ്ട് വാര്‍ത്തെടുത്തല്ല കേരളത്തിന്റെ ആരോഗ്യ മേഖല പതിറ്റാണ്ടുകളുടെ സാമൂഹ്യ മുന്നേറ്റത്തിന്റെ ശ്രമഫലമാണത്.
ഒരു പുതിയ മെഡിക്കല്‍ കോളജ് എന്ന നിലയില്‍ കോന്നിയില്‍ സജ്ജികരിച്ചിട്ടുള്ള സൗകര്യങ്ങളും നേട്ടങ്ങളും മറ്റു മെഡിക്കല്‍ കോളജുകള്‍ക്ക് മാതൃകയാണെന്ന എന്‍.എച്ച്.സി യുടെ രേഖപ്പെടുത്തല്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതാണ്.

Advertisements

ആധുനിക നിലവാരത്തിലുള്ള ചികിത്സയും വിദ്യാഭ്യാസവും ഗവേഷണവും ഉറപ്പാക്കാന്‍ കഴിയുന്ന കേന്ദ്രമായി കോന്നി മെഡിക്കല്‍ കോളജിനെ മാറ്റുന്നതിനുള്ള പരിശ്രമങ്ങള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.
ലോകത്തിലെ വികസനരാജ്യങ്ങളുടെ ആരോഗ്യ സൂചികയുമായി കേരളത്തിനെ താരതമ്യപ്പെടുത്തുമ്പോള്‍ ഏറവും കുറഞ്ഞ നവജാത ശിശു മരണനിരക്കും മാതൃമരണ നിരക്കുമാണുള്ളത്. ആഗോളതലത്തില്‍ ആരോഗ്യമേഖല വെല്ലുവിളികള്‍ നേരിടുന്നുണ്ട്. നിപ ഏറെ ബാധിച്ച കോഴിക്കോട് ജില്ല ഒക്ടോബര്‍ 26ന് നിപ മുക്തമായതായി അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോന്നി മെഡിക്കല്‍ കോളജ് വികസനത്തില്‍ ഒരു പടി കൂടി മുന്നോട്ട് പോവുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച അഡ്വ.കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. കേരളത്തിലെ ഏറ്റവും മികച്ച മെഡിക്കല്‍ കോളജുകളില്‍ ഒന്നായി കോന്നിയെ മാറ്റി തീര്‍ക്കാനുള്ള അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും ആണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
13.66 കോടി രൂപ ചെലവിലാണ് മെഡിക്കല്‍ കോളജ് ഗേള്‍സ് ഹോസ്റ്റലിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ആറ് നിലകളിലായി 240 കുട്ടികള്‍ക്ക് താമസിക്കാനുള്ള സൗകര്യം, രണ്ട് ലിഫ്റ്റുകള്‍, അടുക്കള മെസ് ഹാള്‍, ഡൈനിംഗ് ഹാള്‍, റീഡിംഗ് റൂം, ഗസ്റ്റ് റൂം, റിക്രിയേഷണല്‍ റൂം, വാര്‍ഡന്‍ റും തുടങ്ങി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ മാനദണ്ഡ പ്രകാരമുള്ള ആധുനിക രീതിയിലുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുളത്.

അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് , പ്രിന്‍സിപ്പാള്‍ ഡോ. ആര്‍.എസ് നിഷ, ജെ.ഡി.എം.ഇ ഡോ. സലീന ഷാ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി, ഡിപിഎം. ഡോ. എസ് ശ്രീകുമാര്‍, ഗവ.മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ.എ ഷാജി, എച്ച്.ഡി.എസ് എക്‌സിക്യൂട്ടീവ് അംഗം പി.ജെ അജയകുമാര്‍, അംഗങ്ങളായ രാജു നെടുവംപുറം, രഘുനാഥ് ഇടത്തിട്ട, അമ്പിളിവര്‍ഗീസ്, അലി മുളന്തറ, റഷീദ് മുളന്തറ, ജെ. തോമസ്‌കുട്ടി, ഷാഹുല്‍ ഹമീദ്, എ.എസ്.എം. ഹനീഫ, ജിജി വട്ടശേരില്‍, വാര്‍ഡന്‍ ഡോ. അനിത ഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles