തിരുവനന്തപുരം : സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍.സംസ്ഥാനത്തിന് അര്‍ഹമായത് കിട്ടണം. ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
52 മത് ജിഎസ്ടി കൗണ്‍സിലില്‍ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പൊടി രൂപത്തിലാക്കി വില്‍ക്കുന്ന തിനയ്ക്ക് നികുതി ഇളവ് നല്‍കുന്നത്, ഇലക്‌ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം, അയണ്‍ ബാറ്ററികളുടെ ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കുന്നത്, സിഗരറ്റിന്റെ നഷ്ടപരിഹാര സെസ് കുറയ്ക്കുന്നത് എന്നിവ കൗണ്‍സിലിന്റെ പരിഗണനയില്‍ വരും. പൊതു പാര്‍ക്കുകള്‍, പുല്‍ത്തകിടികള്‍, പൊതു ഉദ്യാനങ്ങള്‍ എന്നിവയുടെ പരിപാലത്തിനുള്ള കരാറില്‍ നല്‍ക്കിയിട്ടുള്ള ഹോള്‍ട്ടികള്‍ച്ചര്‍ സേവനങ്ങളുടെ ജിഎസ്ടി ഒഴിവാക്കുന്നതും കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓണ്‍ലൈൻ ഗെയിമിങ്, കസിനോ, കുതിരപ്പന്തയം എന്നിവയ്ക്ക് 28 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയ ശേഷമുള്ള പുരോഗതി വിലിയിരുത്തും. പാലങ്ങള്‍, റോഡുകള്‍, വ്യവസായ യൂണിറ്റുകള്‍ തുടങ്ങി സര്‍ക്കാരുമായി ബന്ധപ്പെട്ട പൊതു കരാറുകളുടെ ജിഎസ്ടിയും കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. നികുതി തര്‍ക്കങ്ങളില്‍ അപ്പീലുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയ പരിധിയും ചര്‍ച്ചയാകും.