പ്രധാനമന്ത്രി നരേന്ദ്രമോദിയെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് ക്ഷണിച്ച് സുരേഷ് ഗോപി. ഭാര്യ രാധികയും മകളും ഒപ്പമുണ്ടായിരുന്നു. ഡല്‍ഹിയിലായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്തിക്ക് വിവാഹക്ഷണക്കത്ത് കെെമാറുന്ന ചിത്രങ്ങള്‍ സുരേഷ് ഗോപി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. ‘കുടുംബങ്ങളുടെ നേതാവ്’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്. താമര രൂപത്തിലുള്ള ആറന്മുള കണ്ണാടി സുരേഷ് ഗോപിയും കുടുംബവും പ്രധാനമന്ത്രിക്ക് സമ്മാനമായി നല്കി. നടന്മാരായ ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഫാഷൻ ഡിസൈനര്‍ ഭാവ്നി എന്നിവരാണ് സുരേഷ്-രാധിക ദമ്ബതികളുടെ മറ്റുമക്കള്‍.
Advertisements