ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം: നിയന്ത്രണം നഷ്ടമായ ലോറി കടയിലേയ്ക്ക് പാഞ്ഞ് കയറി ഡ്രൈവർക്ക് ദാരുണാന്ത്യം

കോഴിക്കോട് : ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യംഅനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട മിനിലോറി കടയിലേക്ക് പാഞ്ഞുകയറി. അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. ശ്രീകണ്ഠാപുരം സ്വദേശി ദീപക് ആണ് (31) മരിച്ചത്. വടകര അഴിയൂര്‍ കോറോത്ത് റോഡ് കണ്ണാടിപളളിക്ക് സമീപമാണ് അപകടം. ചെങ്കല്‍ ഇറക്കി തിരിച്ച്‌ പോവുകയായിരുന്നു മിനി ലോറി. ദീപക്കിനെ ഉടൻ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. 

Advertisements

കടയിലെ ജീവനക്കാരനായ ബംഗാള്‍ സ്വദേശി താജുമാലിക് (38), കടയുടമ അസീസിന്റെ മകൻ സമൂദ് (16) എന്നിവരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരക്ക് കുറഞ്ഞ സമയമായതിനാല്‍ വൻ അപകടം ഒഴിവായി. കടയ്ക്ക് കാര്യമായ നാശമുണ്ടായി. മുൻഭാഗം തകര്‍ന്നു. പരേതനായ തെങ്ങാനക്കുന്നേല്‍ സാബു ലിസി ദമ്ബതികളുടെ മകനാണ് ദീപക്. സഹോദരി: നീതു.

Hot Topics

Related Articles