ആലപ്പുഴ : പൊതുവിദ്യാലയങ്ങളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാന്‍ തലവടി ബിആര്‍സിയുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തില്‍ അധ്യാപകര്‍ക്ക് ക്ലസ്റ്റര്‍ പരിശീലന കൂട്ടായ്മ സംഘടിപ്പിച്ചു. തലവടി സബ് ജില്ലയിലെ എല്‍ പി, യു പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ അധ്യാപകര്‍ക്കാണ് പരീശീലനം നടത്തിയത്. എല്ലാ കുട്ടികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപകര്‍ക്ക് ആശയതലത്തിലും, ബോധനശാസ്ത്രത്തിലും, ക്ലാസ്സ് മാനേജ്‌മെന്റ്, സൂഷ്മതല ആസൂത്രണം എന്നീ മേഖലകളിലും ശാസ്ത്രീയ പരിശീലനം നല്‍കി. കുട്ടികളെ അക്കാദമീകമായും, സാമൂഹീകമായും മികച്ചവരാക്കുന്നതിനുള്ള ഇടപെടല്‍ നടത്തുന്നതിന് അധ്യാപകരെ ശക്തീകരിക്കുന്നതിനായാണ് ക്ലസ്റ്റര്‍തലത്തില്‍ ഏകദിന അധ്യാപക കൂട്ടായ്മകള്‍ സംഘടിപ്പിച്ചത്. തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായര്‍ ഉത്ഘാടനം ചെയ്തു. തലവടി എഇഒ കെ സന്തോഷ് അധ്യക്ഷത വഹിച്ചു. തലവടി ബിപിസി ഗോപലാല്‍ ജി, ട്രെയിനര്‍ ഷിഹാബ് നൈന, എന്നിവര്‍ പ്രസംഗിച്ചു. തലവടി ബിആര്‍സി ഹാള്‍, എടത്വ സെന്റ് അലോഷ്യസ്, പച്ച സെന്റ് സേവ്യേഴ്‌സ് യു പി എസ്, തലവടി ജിവിഎച്ച്എസ്എസ് എന്നീ നാല് കേന്ദ്രങ്ങളിലായാണ് പരിശീലനം നടന്നത്. സിആര്‍സിസിമാരായ മായാലക്ഷ്മി, ബ്ലെസ് കുര്യന്‍, സൂര്യ, അജിത എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.