പ്രായപൂര്‍ത്തിയാകാത്ത മകളെ മൂന്ന് വര്‍ഷത്തോളം തുടര്‍ച്ചയായി പീഡനത്തിനിരയാക്കി : മകളെ ഗർഭിണിയാക്കി : പിതാവിന് വധശിക്ഷ

ന്യൂഡൽഹി : പ്രായപൂര്‍ത്തിയാകാത്ത മകളെ മൂന്ന് വര്‍ഷത്തോളം തുടര്‍ച്ചയായി പീഡനത്തിരായാക്കി ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതാവിന് വധശിക്ഷ വിധിച്ചു. ഹരിയാനയിലെ സ്പെഷല്‍ പോക്സോ കോടതിയാണ് വധശിക്ഷ വിധിച്ചത്. പിഴയായി 15,000 രൂപയും ഒടുക്കണം. നഷ്ടപരിഹാരമായി പെണ്‍കുട്ടിക്ക് 10 ലക്ഷം രൂപ കൈമാറാനും കോടതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. കുട്ടിയുടെ അമ്മ മൂന്ന് വര്‍ഷം മുൻപ് മരിച്ചിരുന്നു. തുടര്‍ന്ന് തുടര്‍ച്ചയായി പിതാവ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഗര്‍ഭിണിയായതോടെ പെണ്‍കുട്ടി പീഡനവിവരം മുത്തശ്ശിയോട് പറഞ്ഞു. 2020 ഒക്ടോബറില്‍ വനിതാ പോലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി പിതാവിനെതിരെ പരാതി നല്‍കി. 15 വയസ്സായിരുന്നു ആ സമയത്ത് പെണ്‍കുട്ടിയുടെ പ്രായം. പിന്നീട് 16-ാം വയസ്സില്‍ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കി. പരിശോധനയില്‍ കുഞ്ഞിന്റെ ഡിഎൻഎയ്‌ക്ക് പ്രതിയുടേതുമായി സാമ്യമുണ്ടന്നു കണ്ടെത്തി. കുഞ്ഞിനെ നിലവില്‍ എൻജിഒ ദത്തെടുത്തിരിക്കുകയാണ്.

Advertisements

Hot Topics

Related Articles