ഏഷ്യൻ ഗെയിംസ് വെള്ളിമെഡല്‍ ജേതാവായ ശ്രീശങ്കറിനെ വീട്ടിലെത്തി അഭിനന്ദിച്ച്‌ എം ബി രാജേഷ്

ന്യൂസ് ഡെസ്ക് : ഏഷ്യൻ ഗെയിംസ് വെള്ളിമെഡല്‍ ജേതാവായ ശ്രീശങ്കറിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി അഭിനന്ദിച്ച്‌ എം ബി രാജേഷ്. ശ്രീശങ്കറിന്റെ വീടുമായുള്ളത് ദീര്‍ഘകാലത്തെ സൗഹൃദമാണെന്നും അദ്ദേഹത്തിന്റെ ഓരോ നേട്ടങ്ങളും അപ്പപ്പോള്‍ മനസ്സിലാക്കുകയും പിന്തുടരുകയും ചെയ്യാറുണ്ട് എന്നും അദ്ദേഹം പറഞ്ഞു.ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശ്രീശങ്കറിനെ വീട്ടിലെത്തി അഭിനന്ദിച്ച കാര്യം മന്ത്രി വെളിപ്പെടുത്തിയത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ശ്രീശങ്കറിന്റെ പരിശീലനത്തിന് ആവശ്യമായ സൗകര്യം ഒരുക്കുന്നതിനും പ്രതിമാസ സ്റ്റൈപ്പൻഡ് ലഭ്യമാക്കുന്നതിനും എംപി എന്ന നിലയില്‍ താൻ ഇടപെട്ടിരുന്നതായും മന്ത്രി വ്യക്തമാക്കി.

Advertisements

ഏഷ്യൻ ഗെയിംസില്‍ വെള്ളിമെഡല്‍ ജേതാവായ ഒറ്റപ്പാലത്തുകാരൻ മുഹമ്മദ് അഫ്സലിന്റെ കുടുംബവുമായും തനിക്ക് വ്യക്തിപരമായി ബന്ധമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മലയാളികളായ മറ്റ് മെഡല്‍ ജേതാക്കളെയും അഭിനന്ദിക്കുന്നത് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറുപ്പില്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മന്ത്രി എംപി രാജേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്;

“ഏഷ്യൻ ഗെയിംസ്‌ വെള്ളിമെഡല്‍ ജേതാവ്‌ ശ്രീശങ്കറിനെ ഇന്ന് വീട്ടിലെത്തി അഭിനന്ദിച്ചു. ശ്രീശങ്കറിന്റെ വീടുമായി ദീര്‍ഘകാലത്തെ സൗഹൃദമുണ്ട്‌. ശ്രീശങ്കറിന്റെ ഓരോ നേട്ടങ്ങളും അപ്പപ്പോള്‍ മനസിലാക്കുകയും, പ്രകടനം നിരന്തരം പിന്തുടരുകയും ചെയ്യാറുണ്ട്‌. ഓരോ മത്സരത്തിലും ശ്രീശങ്കര്‍ വിജയം കൈവരിക്കുമ്ബോള്‍ ആ വിവരം അമ്മ ബിജിമോള്‍ അപ്പപ്പോള്‍ തന്നെ എന്നെ അറിയിക്കാറുണ്ട്‌. ചൈനയിലെ വിജയത്തിന്‌ ശേഷവും അമ്മയെ വിളിച്ച്‌, അപ്പോള്‍ തന്നെ ശ്രീശങ്കറിനെ അഭിനന്ദനം അറിയിക്കണമെന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ എല്‍ ഡി എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ ശ്രീശങ്കറിന്റെ പരിശീലനത്തിന്‌ ആവശ്യമായ സൗകര്യം പാലക്കാട്‌ ഒരുക്കുന്നതിനും,‌ പ്രതിമാസ സ്റ്റൈപന്റ്‌ ലഭ്യമാക്കുന്നതിനും എം പി എന്ന നിലയില്‍ ഇടപെട്ടിരുന്നു. അന്നത്തെ കായികമന്ത്രി ശ്രീ ഇ പി ജയരാജൻ ഇടപെട്ടാണ്‌ ഈ പിന്തുണ ലഭ്യമാക്കിയത്‌.

ശ്രീശങ്കറിനെപ്പോലെ തന്നെ എനിക്ക്‌ വ്യക്തിപരമായി വളരെ അടുപ്പമുള്ള കുടുംബമാണ്‌ ഏഷ്യൻ ഗെയിംസില്‍ വെള്ളിമെഡല്‍ നേടിയ ഒറ്റപ്പാലത്തുകാരൻ മുഹമ്മദ്‌ അഫ്സലിന്റെ കുടുംബവും. ‌ അഫ്സലിനെയും കുട്ടിക്കാലം മുതലേ അറിയാം. പറളി സ്കൂളില്‍ അഫ്സലും മുണ്ടൂരില്‍ ചിത്രയുമെല്ലാം പഠിച്ച കാലത്താണ്‌ ഈ രണ്ട്‌ സ്കൂളുകളും കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി ഉയര്‍ന്നത്‌. ഈ രണ്ട്‌ സ്കൂളുകള്‍ ഉള്‍പ്പെടെ പാലക്കാട്‌ മണ്ഡലത്തിലെ നാല്‌ സ്കൂളുകള്‍ക്ക്‌ ആദ്യമായി മള്‍ട്ടി ജിം നേഷ്യം സൗകര്യം ഒരുക്കിക്കൊടുത്തത്‌ എം പി ആയിരിക്കുമ്ബോഴായിരുന്നു.

ഇത്തവണത്തെ ഏഷ്യൻ ഗെയിംസില്‍ 100 മെഡല്‍ കൈവരിച്ച ഇന്ത്യയുടെ കുതിപ്പില്‍ കേരളത്തിന്റെ പങ്ക്‌ ഏറെ അഭിമാനം നല്‍കുന്നതാണ്‌. അതോടൊപ്പം വ്യക്തിപരമായി ഏറെ അടുപ്പമുള്ള ശ്രീശങ്കറിന്റെയും അഫ്സലന്റെയും നേട്ടങ്ങള്‍ പ്രത്യേക സന്തോഷം നല്‍കുന്നു. അഫ്സല്‍ നാട്ടില്‍ തിരിച്ചെത്തിയിട്ടില്ല, എത്തിയ ശേഷം അഫ്സലിനെയും വീട്ടിലെത്തി അഭിനന്ദിക്കും. മലയാളികളായ മറ്റ്‌ മെഡല്‍ ജേതാക്കളെയും ഈ സന്ദര്‍ഭത്തില്‍ അഭിനന്ദിക്കുന്നു”.

Hot Topics

Related Articles