ഇസ്രയേല്‍-പലസ്തീൻ സംഘര്‍ഷം രൂക്ഷം ; ഈജിപ്റ്റില്‍ രണ്ട് ഇസ്രായേലി പൗരന്മാരെ വെടിവെച്ച്‌ കൊലപ്പെടുത്തി

ഹമാസ് : ഇസ്രയേല്‍-പലസ്തീൻ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഈജിപ്റ്റില്‍ രണ്ട് ഇസ്രായേലി പൗരന്മാരെ വെടിവെച്ച്‌ കൊലപ്പെടുത്തി. ഈജിപ്ഷ്യൻ പൊലീസ് ഉദ്യോഗസ്ഥനാണ് വിനോദ സഞ്ചാരത്തിനെത്തിയ ഇസ്രായേല്‍ പൗരന്മാരെ വെടിവെച്ച്‌ കൊലപ്പെടുത്തിയത്. അക്രമത്തില്‍ മറ്റൊരു ഈജിപ്ഷ്യൻ പൗരനും കൊല്ലപ്പെട്ടു. പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഈജിപ്തിലെ അലക്സാൻഡ്രിയ നഗരം സന്ദര്‍ശിക്കുന്ന ഇസ്രയേലി വിനോദസഞ്ചാര സംഘത്തിനു നേരെയാണു പൊലീസ് ഉദ്യോഗസ്ഥൻ വെടിയുതിര്‍ത്തത്. ഇയാളുടെ ഔദ്യോഗിക ആയുധം ഉപയോഗിച്ചല്ല ആക്രമിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Advertisements

വിനോദ സഞ്ചാരികളെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയും ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം തിരിച്ചറിഞ്ഞു. ഇസ്രയേലി പൗരന്മാരെ നാട്ടിലെത്തിക്കാൻ ഈജിപ്ഷ്യൻ സര്‍ക്കാരുമായി ചേര്‍ന്ന് ഇസ്രായേല്‍ അധികൃതര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചു. ഇസ്രായേലും ഫലസ്തീനും പരസ്പരം നടത്തിയ ആക്രമണത്തില്‍ 250 വരെ ഇസ്രായേലികളും 313 ഫലസ്തീനികളും കൊല്ലപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.