അനിൽ അംബാനിക്ക് ‘923 കോടി’യുടെ ‘ജിഎസ്ടി നോട്ടീസ്’; റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത് ‘4 കാരണം കാണിക്കൽ നോട്ടീസ്’

മുംബൈ: അനിൽ അംബാനിയുടെ റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിക്ക് 923 കോടിയുടെ ജിഎസ്ടി നോട്ടീസ്. റീ-ഇൻഷുറൻസ്, കോ-ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ ജിഎസ്ടി ആവശ്യപ്പെട്ടാണ് കമ്പനിക്ക് ഡിജിജിഐയിൽ നിന്ന് നാല് കാരണം കാണിക്കൽ നോട്ടീസുകൾ ലഭിച്ചിരിക്കുന്നത്.

Advertisements

നാല് നോട്ടീസുകളിൽ ഒന്ന്, 478.84 കോടി രൂപയുടെ ജിഎസ്ടിയുമായി ബന്ധപ്പെട്ടതാണ്. വിവിധ ഇന്ത്യൻ, വിദേശ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുള്ള റീ-ഇൻഷുറൻസ് സേവനങ്ങൾ വഴി ബുക്ക് ചെയ്യുന്ന റീ-ഇൻഷുറൻസ് കമ്മീഷനിന്റെ നികുതിയാണിത്. രണ്ടാമത്തെത് 359.70 കോടി രൂപയ്ക്കുള്ള നോട്ടീസാണ്. മൂന്നാമത്തെ ഡിജിജിഐ നോട്ടീസ് 78.66 കോടി രൂപയുമായി ബന്ധപ്പെട്ടതാണ്. നാലാമത്തെ നോട്ടീസ് 5.38 കോടി രൂപയുടെതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാതൃ സ്ഥാപനമായ റിലയൻസ് ക്യാപിറ്റൽ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന് കീഴിൽ പാപ്പരത്ത നടപടികൾ നേരിടുകയാണ്.

Hot Topics

Related Articles