പത്തനംതിട്ട : മാലിന്യമുക്തം നവകേരളം കാമ്പയിന്റെ രണ്ടാഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കാമ്പയിന് സെക്രട്ടറിയേറ്റും ജില്ലാ യൂത്ത്ടീമും പത്തനംതിട്ട നഗരസഭയുമായി സഹകരിച്ച് നാളെ രാവിലെ 8.30 ന് പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, റിംഗ്റോഡ് എന്നിവിടങ്ങളില്‍ ജില്ലാതല കാമ്പയിനും ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ തദ്ദേശസ്വയംഭരണവകുപ്പ്, ശുചിത്വമിഷന്, നവകേരളം മിഷന്, പത്തനംതിട്ട നഗരസഭ, കില എന്നിവ ചേര്‍ന്നാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, എന്‍ എസ് എസ് കോളജ് പന്തളം എന്നിവിടങ്ങളിലെ എന്‍ എസ് എസ്, എന്‍ സി സി വോളന്റിയര്‍മാര്‍, യുവജനക്ഷേമ ബോര്‍ഡ് ടീം കേരള വോളന്റിയര്‍മാര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും.