ഡൽഹി : വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റമുണ്ടാകുമെന്ന് എബിപി സീ വോട്ടര്‍ അഭിപ്രായ സര്‍വേ. മധ്യപ്രദേശിലും തെലങ്കനായിലും കോണ്‍ഗ്രസിനു വൻ മുന്നേറ്റമെന്നും ഛത്തിസ്ഗഡില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കനത്ത മത്സരം നടക്കമെന്നും മിസോറാമില്‍ തൂക്കുസഭയെന്നുമാണ് പ്രവചനം.
തെലങ്കാനയില്‍ കോണ്‍ഗ്രസ് 48 മുതല്‍ 60 സീറ്റ് വരെ നേടും. ബിആര്‍എസ് 48 മുതല്‍ 55 സീറ്റുകള്‍ നേടുമ്പോള്‍ ബിജെപിക്ക് 5 മുതല്‍ 11 സീറ്റുകള്‍ വരെ മാത്രമെ നേടാനാകൂ എന്ന് എബിപി സീ വോട്ടര്‍ അഭിപ്രായ സര്‍വേ ഫലം പറയുന്നു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 113 മുതല്‍ 125 സീറ്റുകള്‍ നേടുമെന്നും ബിജെപിക്ക് 104 മുതല്‍ 116 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നും സര്‍വേ ഫലം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കടുത്ത മത്സരം നടക്കുമെന്നാണ് പ്രവചനം. 45 മുതല്‍ 51 സീറ്റുകള്‍ വരെ കോണ്‍ഗ്രസു 39 മുതല്‍ 45 സീറ്റുകള്‍ വരെ ബിജെപിയും നേടാന്‍ സാധ്യതയുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് തന്നെയാണ് നേരിയ മുന്‍തൂക്കമെന്ന് ഫല സൂചന വ്യക്തമാക്കുന്നു. മിസോറാമില്‍ കോണ്‍ഗ്രസും മിസോ നാഷണല്‍ ഫ്രണ്ടും (എം എന്‍ എഫ്) തമ്മിലാണ് മത്സരം. എം എന്‍ എഫിന് 13 മുതല്‍ 17 വരെ സീറ്റുകള്‍ സര്‍വേ പ്രവചിക്കുമ്ബോള്‍ കോണ്‍ഗ്രസിന് 10 മുതല്‍ 14 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നാണ് എബിപി സീ സര്‍വേ ഫലം പറയുന്നത്.