ഡൽഹി : നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അഞ്ച് സംസ്ഥാനങ്ങളിലും ഭാരതീയ ജനതാ പാര്‍ട്ടി വിജയിക്കുമെന്ന് ബിജെപി പ്രസിഡന്റ് ജെപി നദ്ദ പറഞ്ഞു.തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്തുകൊണ്ടായിരുന്നു നദ്ദയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വൻ ഭൂരിപക്ഷത്തോടെ ബിജെപി എല്ലാ സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും നദ്ദ പറഞ്ഞു.
“ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി എല്ലാ സംസ്ഥാനങ്ങളിലും വൻ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരി ക്കും. അടുത്ത അഞ്ച് വര്‍ഷത്തില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കും.”- അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, തെലങ്കാന, മിസോറം എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നവംബര്‍ ഏഴ് മുതല്‍ വിവിധ ദിവസങ്ങളില്‍ വോട്ടെടുപ്പ് നടക്കും. ഈ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിന് നടക്കും. അടുത്ത വര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാന നിയസഭയിലേക്കുള്ള ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്.