യുദ്ധം ആരംഭിച്ചത് ഇസ്രയേല്‍ അല്ലെങ്കിലും തീര്‍ക്കുന്നത് തങ്ങളായിരിക്കും ; ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ടെല്‍ അവീവ് : യുദ്ധം ആരംഭിച്ചത് ഇസ്രയേല്‍ അല്ലെങ്കിലും തീര്‍ക്കുന്നത് തങ്ങളായിരിക്കുമെന്ന് ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.”ഇസ്രയേല്‍ യുദ്ധക്കളത്തിലാണ്. ഞങ്ങള്‍ ഇത് ആഗ്രഹിച്ചിരുന്നില്ല. ഇസ്രയേലിനെ കൊടുംക്രൂരമായ ഈ പാതയിലേക്ക് കൊണ്ടുവരികയായിരുന്നു. അധികം വൈകാതെ ഇത് അവസാനിപ്പിക്കും”- രാജ്യത്തെ അഭിസംബോധന ചെയ‌്ത് സംസാരിക്കുകയായിരുന്നു നെതന്യാഹു.

Advertisements

”ഇസ്രയേലിനെ ആക്രമിച്ചത് ചരിത്രത്തിലെ തന്നെ വലിയ തെറ്റായിപ്പോയി എന്ന് ഹമാസ് മനസിലാക്കണം. ഇസ്രയേലിനെ ആക്രമിച്ചാല്‍ എന്ത് വില നല്‍കേണ്ടിവരുമെന്ന് വര്‍ഷങ്ങളോളം ഹമാസും അതുപോലുള്ള ഞങ്ങളുടെ മറ്റുശത്രുക്കളും മനസിലാക്കണം. ഹമാസ് ഐസിസ് തന്നെയാണ്. ഐസിസിനെ തകര്‍ക്കാൻ ലോകരാജ്യങ്ങള്‍ ഒന്നിച്ചതുപോലെ ഹമാസിനെ ഉന്മൂലനം ചെയ്യാൻ ഇസ്രായേലിന് എല്ലാവരും പിന്തുണ നല്‍കണം. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഞാൻ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. അദ്ദേഹത്തിനും, പിന്തുണ നല്‍കിയ മറ്റു ലോകനേതാക്കള്‍ക്കും നന്ദി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹാമാസുമായുള്ള യുദ്ധം ഇസ്രായേല്‍ ജനതയ‌്ക്ക് വേണ്ടി മാത്രമുള്ളതല്ല. ബാര്‍ബറിസത്തിനെതിരെ നിലകൊള്ളുന്ന എല്ലാ രാജ്യങ്ങള്‍ക്കും കൂടിയുള്ളതാണ് ഈ യുദ്ധം. ഇത് ഞങ്ങള്‍ ജയിക്കും. ഇസ്രയേല്‍ ജയിച്ചു കഴിഞ്ഞാല്‍ ലോകജനത ജയിച്ചു എന്നതുതന്നെയാണ് അര്‍ത്ഥം”- നെതന്യാഹു പറഞ്ഞു.

Hot Topics

Related Articles