അമിത വണ്ണം നിങ്ങളെ അലട്ടുന്നുവോ ? “ഒഴിവാക്കൂ 9 മണിക്കു ശേഷമുള്ള ഭക്ഷണശീലം…” അറിയാം

ഒരുപാട് വൈകി അത്താഴം കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല എന്ന് നമുക്കറിയാം. അത്താഴം കഴിക്കാൻ എന്നാല്‍, കൃത്യമായ സമയം കണ്ടെത്തിയില്ലെങ്കിലും എട്ട് മണിക്കുമുന്‍പ് നിങ്ങള്‍ അത്താഴം കഴിച്ചിരിക്കണം എന്നാണ് പറയപ്പെടുന്നത്.
ഒന്‍പത് മണിക്കുശേഷമുള്ള നിങ്ങളുടെ ഭക്ഷണം നിങ്ങള്‍ക്ക് ഒരു ഗുണവും തരില്ലെന്ന് അറിഞ്ഞിരിക്കുക.

Advertisements

ആയുര്‍വ്വേദ വിധിപ്രകാരം രാത്രി എട്ടു മണിക്ക് മുന്‍പ് അത്താഴം കഴിയ്ക്കണം എന്നാണ് പറയുന്നത്. ഇങ്ങനെ കഴിച്ചാല്‍ ദഹനത്തിന് സമയം ലഭിക്കും. അത്താഴം നേരത്തെ കഴിച്ചാല്‍ അമിതവണ്ണത്തില്‍ നിന്നും രക്ഷ നേടാം. ഇത് നമ്മുടെ മെറ്റബോളിസത്തെ വര്‍ദ്ധിപ്പിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഠിക്കുന്ന കുട്ടികള്‍ക്കും ഇത് ഏറെ നല്ലതാണ്. രാത്രിയില്‍ പഠിക്കുമ്പോൾ പെട്ടെന്ന് മനസ്സിലാക്കാനും ശ്രദ്ധിക്കാനും സാധിക്കും. നല്ല ഉറക്കവും നല്‍കും. പലരും അത്താഴം കഴിച്ച ഉടൻ ഉറങ്ങുകയാണ് പതിവ്. ശരിക്കു ദഹിക്കാത്ത ഭക്ഷണം ശരീരത്തിന് നല്‍കുന്ന വിഷമാണ്.

സൂര്യാസ്തമയത്തിനു ശേഷം ഭക്ഷണം ദഹിപ്പിക്കാനുള്ള നമ്മുടെ കഴിവ് കുറഞ്ഞു പോകും എന്നതാണ് സത്യം. അതുകൊണ്ടു തന്നെ, അത്താഴം നേരത്തെ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

Hot Topics

Related Articles