ന്യൂയോര്‍ക്ക്: ഇസ്രായേലിൽ സംഭവിക്കുന്നത് കാണുമ്പോൾ ദുഃഖം തോന്നുന്നു എന്നും ഒരു ദിവസം അവിടെ സമാധാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന തായ് എലോൺ മസ്ക് . എക്‌സിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. പോസ്റ്റിനു പ്രതികരിച്ചു നിരവധി ആളുകളാണ് എത്തിയത്. പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പോസ്റ്റുകളൊന്നും ഇതുവരെ കണ്ടില്ലല്ലോ എന്നാണ് മാധ്യമ പ്രവർത്തകനായ റോബർട്ട് കാർട്ടർ ചോദിച്ചിരിക്കുന്നത്. അധിനിവേശക്കാരോട് മാത്രം സഹതാപം എന്നതാണോ എക്സിന്റെ പുതിയ മുദ്രാവാക്യമെന്നും’ അദ്ദേഹം ചോദിച്ചിട്ടുണ്ട്.
യുദ്ധം അഞ്ചാം ദിവസത്തേക്ക് കടന്നതോടെ ഇരുഭാഗത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 2000 കവിഞ്ഞു. കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 900 കവിഞ്ഞപ്പോള്‍ 4500 പേര്‍ക്ക് പരിക്കേറ്റു. 1200 ഇസ്രായേലികള്‍ക്ക് ഹമാസ് ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി. 2700 പേര്‍ക്ക് പരിക്കേറ്റു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗാസയില്‍ 2.60 ലക്ഷം ആളുകള്‍ കുടിയിറക്കപ്പെട്ടു. ഇതില്‍ 1.75 ലക്ഷം ആളുകള്‍ 88 യുഎന്‍ സ്‌കൂളുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. ഇതിനിടെ ഗാസയില്‍ നിന്ന് ഈജിപ്തിലേക്ക് തുറക്കുന്ന റഫ പാലത്തിന് നേരെയും വ്യോമാക്രമണം ഉണ്ടായി.