ഡല്‍ഹി: രാജസ്ഥാൻ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ 23ല്‍ നിന്നും 25ലേക്ക് മാറ്റിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. പ്രാദേശിക ഉത്സവങ്ങളും വിവാഹങ്ങളും പരിഗണിച്ചാണ് തീരുമാനമെന്നും ഉത്തരവിലുണ്ട്. എന്നാല്‍ വോട്ടെണ്ണല്‍ ദിനത്തില്‍ മാറ്റമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ മുൻപാകെ ബിജെപിയും കത്ത് നല്‍കിയിരുന്നു. നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ഇത്തവണ കോണ്‍ഗ്രസിനും ബിജെപിയും കടുത്ത മത്സരമാകും നടക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നവംബര്‍ 23ന് രാജസ്ഥാനില്‍ 50,000 വിവാഹങ്ങളാണ് നടക്കാൻ പോകുന്നതെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. വിവാഹം നടത്താൻ ഏറ്റവും ഉത്തമ ദിനം എന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്ന ദേവ് ഉതാനി ഏകാദശി നവംബര്‍ 23നാണ്. ഈ തീയതിയില്‍ തന്നെയാണ് രാജസ്ഥാനില്‍ വിവാഹ സീസണ് ആരംഭിക്കുന്നത്. പോളിംഗ് ദിവസം തന്നെ ഇത്രയധികം വിവാഹം നടക്കുന്നത് പോളിംഗിനെ ബാധിക്കുമെന്ന് തെരഞ്ഞെടുപ്പ് വിദഗ്ധരും അറിയിച്ചിരുന്നു.