തിരുവല്ല :
പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, സംസ്ഥാനങ്ങളോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ നിയമം-2020 ഉപേക്ഷിക്കുക, വില ക്കയറ്റം തടയുക, വർഗ്ഗീയതയെ ചെറുക്കുക, ട്രേഡ് യൂണിയൻ ജനാധിപത്യ അവകാശങ്ങൾ ഉറപ്പു വരുത്തുക, കേന്ദ്ര സർവീസിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഒഴിവുകൾ അടിയന്തിരമായി നികത്തുക, പൊതുമേഖല സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, തപാൽ ബഹിരാകാശ മേഖലയിലെ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ നടപടി പിൻവലിക്കുക, ആശ്രിത നിയമന വ്യവസ്ഥയിലെ തടസ്സങ്ങളും നിയന്ത്രണങ്ങളും നീക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന ജീവനക്കാരുടേയും അദ്ധ്യാപകരുടേയും സംഘടനകളുടെ നേതൃത്വത്തിൽ 2023 നവംബർ 03- ന് നടത്തുന്ന ദില്ലി മാർച്ചിന്റെ പ്രചരണാർത്ഥമുള്ള മേഖലാ പ്രചരണ വാഹന ജാഥയ്ക്ക് ജില്ലയിൽ അടൂർ, പത്തനംതിട്ട, കോന്നി, റാന്നി, മല്ലപ്പള്ളി, തിരുവല്ല എന്നീ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ജീവനക്കാരും അധ്യാപകരും ബഹുജനങ്ങളും ചേർന്ന് ഉജ്ജ്വല സ്വീകരണം നൽകി .
കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ക്യാപ്റ്റനായും കെ എസ് ടി എ സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ് വൈസ് ക്യാപ്റ്റനായും എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി വി ഏലിയാമ്മ മാനേജരായും എ കെ ജി സി ടി എ സംസ്ഥാന സെക്രട്ടറി ഡോ. വിനു ഭാസ്കർ, കെ എൽ എസ് എസ് എ സംസ്ഥാന സെക്രട്ടറി കെ അജീഷ് കുമാർ എന്നിവർ അംഗങ്ങളും ആയിട്ടുള്ള ജാഥയാണ് ജില്ലയിൽ പര്യടനം നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടൂരിൽ സിഐടിയു കേന്ദ്ര കൗൺസിൽ അംഗം ആർ ഉണ്ണികൃഷ്ണപിള്ള എക്സ് എംഎൽഎ അധ്യക്ഷനായിരുന്നു. എൻ എഫ് പി ഇ ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി തോമസ് അലക്സ് സ്വാഗതം പറഞ്ഞു
പത്തനംതിട്ടയിൽ സംഘാടകസമിതി ചെയർമാൻ സിഐടിയു ജില്ലാ പ്രസിഡന്റ് എസ് ഹരിദാസ് അധ്യക്ഷനായിരുന്നു. എഫ് എസ് ഇ ടി ഒ താലൂക്ക് സെക്രട്ടറി കെ ഹരികൃഷ്ണൻ സ്വാഗതം പറഞ്ഞു
കോന്നിയിൽ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം മലയാലപ്പുഴ മോഹനൻ അധ്യക്ഷനായിരുന്നു. കെഎസ്ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി എസ് ജ്യോതിഷ് സ്വാഗതം പറഞ്ഞു
റാന്നിയിൽ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം പി ആർ പ്രസാദ് അധ്യക്ഷനായിരുന്നു. എഫ് എസ് ഇ ടി ഒ താലൂക്ക് പ്രസിഡന്റ് ബിനു കെ സാം സ്വാഗതം പറഞ്ഞു
മല്ലപ്പള്ളിയിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് കെ കെ സുകുമാരൻ അധ്യക്ഷനായിരുന്നു എഫ് എസ് ഇ ടി ഒ താലൂക്ക് സെക്രട്ടറി കെ സഞ്ജീവ് സ്വാഗതം പറഞ്ഞു
തിരുവല്ലയിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം അഡ്വക്കേറ്റ് ആർ സനൽ കുമാർ അധ്യക്ഷനായിരുന്നു സംഘാടകസമിതി കൺവീനർ പി ജി ശ്രീരാജ് സ്വാഗതം പറഞ്ഞു
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നൽകിയ ആവേശോജ്ജ്വല സ്വീകരണത്തിന് ജാഥാ ക്യാപ്റ്റൻ എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ
നന്ദി പറഞ്ഞു.